Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​റ​ങ്ങുന്നതിനിടെ...

ഉ​റ​ങ്ങുന്നതിനിടെ ഭാ​ര്യ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തിയെന്ന്​; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
ഉ​റ​ങ്ങുന്നതിനിടെ ഭാ​ര്യ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തിയെന്ന്​; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ
cancel

തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​ർ നെ​ല്ലാ​ട് സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ൻ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നെ​ല്ലാ​ട് അ​ഭി​ലാ​ഷ് ഭ​വ​നി​ൽ സോ​മ​നാ​ണ്​​ (65) തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ന് ​പൊ​ള്ള​ലേ​റ്റ​ത്.

ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും ഉ​ൾ​പ്പെ​ടെ 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​തി​നാ​ൽ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സോ​മ​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര്യ രാ​ധാ​മ​ണി​ക്ക്​ (62) എ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് രാ​ത്രി വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം. ഉ​റ​ങ്ങി​ക്കി​ട​ന്ന ത​െൻറ ശ​രീ​ര​ത്തി​ൽ ഭാ​ര്യ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന മൊ​ഴി​യാ​ണ് സോ​മ​ൻ പൊ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കു​റേ​ക്കാ​ല​മാ​യി മാ​ന​സി​ക​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നെ​ന്നും ഇ​തു​കാ​ര​ണം വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നെ​ന്നും മൊ​ഴി​യു​ണ്ട്. അ​ട​ച്ചി​ട്ട വീ​ട്ടി​ൽ തീ​പി​ടി​ച്ച​ത് ക​ണ്ട നാ​ട്ടു​കാ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഭാ​ര്യ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittathiruvallafamily clash
Next Story