വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി
text_fieldsകൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി. 45-കാരനായ മാനു ഇന്നലെ ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു. ഇതിനിടെ, മാനുവിന്റെ ഭാര്യ ചന്ദ്രിയെ കാണാനില്ലെന്ന് പ്രചാരണം നടന്നു. ഇതോടെ, നാട്ടുകാർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തി.
ഇരുവരും ഒരുമിച്ച് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുമ്പോഴാണ് ആക്രണം നടന്നതെന്നാണ് കരുതിയത്. എന്നാൽ, ചന്ദ്രിക മറ്റൊരു കോളനിയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നത്. ഇന്നു രാവിലെയാണ് മാനുവിനെറ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന തുമ്പികൈകൊണ്ട് മാനുവിനെ വലിച്ചെറിയുകയായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു ആക്രമണം നടന്നതിന്റെ സൂചനയാണുള്ളത്.
ഏത് സമയത്താണ് ആക്രമണമുണ്ടായതെന്ന് അറിയില്ല. വനത്തോട് ചേർന്ന പ്രദേശത്ത് വെച്ചാണ് ആ്രക്രമണം നടന്നത്. വനം വകുപ്പ് പരിശോധന നടത്തുകയാണിവിടെ. വന്യജീവി ആക്രമത്തിൽ ജീവൻ പൊലിയുന്നത് തുടർക്കഥയായ സാഹചര്യത്തിൽ നാട്ടുകാർ രോഷാകുലരാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഇന്നലെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

