ഭർത്താവിനെ കൊന്ന ഭാര്യ കുടുംബ പെൻഷന് അർഹ -പഞ്ചാബ് കോടതി
text_fieldsചണ്ഡിഗഢ്: ഭർത്താവിനെ കൊന്നാൽപോലും ആ സ്ത്രീക്ക് കുടുംബ പെൻഷന് അവകാശമുണ്ടെന്ന ശ്രദ്ധേയ വിധി പുറപ്പെടുവിച്ച് പഞ്ചാണ്- ഹരിയാന കോടതി. സർക്കാർ ജീവനക്കാരൻ മരണമടഞ്ഞാൽ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലുള്ള ക്ഷേമപദ്ധതിയാണ് കുടുംബ പെൻഷൻ എന്നും ഇത് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും ഭാര്യക്ക് അർഹതപ്പെട്ടതാണെന്നും ജനുവരി 25ന് പരിഗണിച്ച കേസിൽ കോടതി നിരീക്ഷിച്ചു.
ഹരിയാന സർക്കാർ ജീവനക്കാരൻ ആയിരുന്ന ഭർത്താവ് തർസേം സിങ് 2008ൽ മരണപ്പെടുകയും പിന്നീട് ഭാര്യ ബൽജീത് കൗറിനെതിരെ കൊലക്കേസ് ചുമത്തി 2011ൽ ശിക്ഷിക്കുകയും ചെയ്തു. ഇതോടെ അതുവരെ നൽകിയിരുന്ന കുടുംബ പെൻഷൻ ഹരിയാന സർക്കാർ നിർത്തലാക്കി. ഇതിനെതിരെ കൗർ നൽകിയ ഹരജി പരിഗണിച്ച് പഞ്ചാബ്- ഹരിയാന കോടതി സർക്കാറിെൻറ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു.
കുടിശ്ശികയടക്കം രണ്ട് മാസത്തിനകം പെൻഷൻ പുന:സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് കോടതി ഉത്തരവിട്ടു. 1972ലെ സി.സി.എസ് പെൻഷൻ റൂൾ അനുസരിച്ച് വിധവകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധവ സർക്കാർ ഉദ്യോഗസ്ഥ ആണെങ്കിലും പുന:ർവിവാഹിത ആയാലും ഈ അവകാശം നിഷേധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

