ഭർത്താവ് ഓടിച്ച ഓട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു
text_fieldsകട്ടപ്പന: ഭർത്താവ് ഓടിച്ച ഓട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു. ഭർത്താവും രണ്ട് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. അണക്കര കടശ്ശിക്കടവ് സ്വദേശി മഹേശ്വരെൻറ ഭാര്യ ലോകലക്ഷ്മിയാണ് (23) മരിച്ചത്. മഹേശ്വരൻ (27) ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ അണക്കരക്ക് സമീപം പാമ്പുപാറയിലാണ് അപകടം. അണക്കരയിൽനിന്ന് കടശ്ശിക്കടവിനു വരുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ അണക്കരയിലെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഭാര്യയെ രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

