Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവ് മരിച്ചാലും...

ഭർത്താവ് മരിച്ചാലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യക്ക്​ അവകാശമുണ്ട് -ഹൈകോടതി; ‘വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കേണ്ട’

text_fields
bookmark_border
ഭർത്താവ് മരിച്ചാലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യക്ക്​ അവകാശമുണ്ട് -ഹൈകോടതി; ‘വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കേണ്ട’
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: ഭർത്താവ് മരിച്ചാലും ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ താമസിക്കാൻ ഭാര്യക്ക്​ അവകാശമുണ്ടെന്ന് ഹൈകോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ്​ ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്നേഹലത വ്യക്​തമാക്കി. ഭർത്താവ്​ മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ്​ കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു​.

2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചത്. എന്നാൽ, ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും ശല്യം ചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നൽകിയ അപ്പീൽ ഹരജിയിലാണ്​ ഭർത്താവിന്‍റെ വീട്ടിൽതന്നെ താമസിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടത്​. ഇതിനെതിരെ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നൽകിയ ഹരജിയാണ്​ ​ഹൈകോടതി പരിഗണിച്ചത്​. യുവതിക്ക്​ സ്വന്തം വീടുണ്ടെന്നും ഗാർഹിക നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.

എന്നാൽ, ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിച്ച വീട്ടിൽ ഭാര്യക്ക്​ അവകാശമുണ്ടെന്ന് കോടതി വ്യക്​തമാക്കി. സ്ത്രീകൾക്ക്​ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനാണ് ഗാർഹിക പീഡന നിരോധന നിയമം. സ്ത്രീയുടെ അന്തസ്സ്​ സംരക്ഷിക്കാൻ സുരക്ഷിത താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ട്. ഈ കേസിൽ യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനം നടന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic Violencedomestic violence act
News Summary - wife Can stay at her husband's house after his death
Next Story