Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ നാലുപേർ രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചതായി അതിജീവിതയുടെ ഭർത്താവ്; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

text_fields
bookmark_border
ഭാര്യയെ നാലുപേർ രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചതായി അതിജീവിതയുടെ ഭർത്താവ്; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
cancel

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിതയുടെ ഭർത്താവ്. ക്രൂരമായ ലൈംഗിക പീഡനം നടന്നതായാണ് അതിജീവിതയുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തുന്നത്. പ്രതികൾ ഒരു രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചതായും താൻ വീട്ടിൽ വരുമ്പോൾ ഭാര്യ എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശ്ശേരി പൊലീസ് പിടികൂടിയിരുന്നു. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൂടിയുണ്ട്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകിയാണ് ഒരു രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചത്. കടുത്ത ട്രോമയിലുള്ള യുവതി ആരെയും തിരിച്ചറിയുന്നില്ലെന്നും കേസിൽ നാലിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അതിജീവിതയുടെ ഭർത്താവ് പറഞ്ഞു.

‘11 മണിയോടെയാണ് ഞാൻ വീട്ടിൽ ചെല്ലുന്നത്. വീട്ടിൽ ചെല്ലുമ്പോൾ എന്നും നടക്കുന്ന പോലെയല്ല അന്നും നടന്നത്. ആൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നില്ല. ലൈറ്റ് ഇടാതെ കിടക്കുന്ന ആളല്ല. അന്ന് ലൈറ്റ് ഒന്നും ഇടാതെ മുഖം കുത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വരുമ്പോൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു മുഖത്ത് ചൂടടിച്ചിട്ട് നീര് വെച്ചിട്ടുണ്ടെന്ന്. മുഖം രണ്ട് സൈഡും തേനീച്ച കുത്തിയത് പോലെ ഭയങ്കര വീർത്തിരിക്കുന്നു. ഇടക്ക് പൊട്ടലുമുണ്ട്.

എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ആൾ ഒന്നും പറയുന്നില്ല. രണ്ടോ മൂന്നോ തവണ ഞാൻ ചോദിച്ചു. ഒന്നും മിണ്ടുന്നില്ല. മൂന്നാമത്തെ തവണ ചോദിച്ചപ്പോഴാണ് അവൾ ഈ നടന്ന കാര്യങ്ങൾ മുഴുവൻ പറയുന്നത്. വാട്സാപ് ചാറ്റും അവിടെ ഉള്ള ആളുടെ ഫോട്ടോസും എല്ലാം അവൾ തന്നെ ഇങ്ങോട്ട് കാണിച്ചുതന്നു’ -ഭർത്താവ് പറഞ്ഞു.

സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി ഒഴിവ് എന്ന പരസ്യം കണ്ട് അന്ന് രാവിലെ യുവതി ഇന്റർവ്യൂവിന് പോയതായിരുന്നു. അതിനുശേഷം ജോലി ലഭിച്ചതായി ഭർത്താവിനെ വിളിച്ചു പറഞ്ഞു. ജോലി ലഭിച്ചതിന്റെ പാർട്ടി ഉണ്ട് എന്ന് പറഞ്ഞാണ് ഇടപ്പള്ളിയിൽ ഡിലൈറ്റ് എന്ന സ്പാ നടത്തുന്ന ശ്രീരാജ് യുവതിയെ ബന്ധപ്പെടുന്നത്. ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു. ആ സ്ത്രീ കൂടി വിളിച്ചതോടെയാണ് യുവതി ഇടപ്പള്ളിയിലുള്ള ലോഡ്ജിലേക്ക് പോയത്.

ഈ സ്ത്രീയാണ് യുവതിക്ക് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയത്. പിന്നീട് ബിയറും ലഹരിയും കുടിക്കാൻ നിർബന്ധിച്ചു. പന്തികേട് തോന്നിയതോടെ യുവതി ബാത്റൂമിൽ കയറി വാതിൽ അടച്ചു. വാതിൽ തള്ളി തുറന്നാണ് നാലുപേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതോടെ കഴിയാതായി. പിന്നീട് ബിയർകുപ്പി പൊട്ടിച്ച് സ്വന്തം കൈഞരമ്പിൽ വെച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്. കീറിപ്പറഞ്ഞ വസ്ത്രങ്ങൾക്ക് പകരം മറ്റൊരു വസ്ത്രവും യുവതിയുടെ ഫോണും നൽകിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തോടെ യുവതിയുടെ മാനസികനിലയിൽ ഗുരുതരമായ പ്രശ്നമുണ്ടെന്നും നേരത്തെ തന്നെ അബോർഷൻ കഴിഞ്ഞ ഇവർ പീഡനത്തിന്റെ ട്രേമയിലാണെന്നും ഭർത്താവ് പറഞ്ഞു. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wife brutally assaulted in job offer trap: Husband's shocking claim
Next Story