ആശമാർക്ക് ഐക്യ ദാർഢ്യവുമായി വിധവകൾസമരപ്പന്തലിൽ എത്തി
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശമാർക്ക് ഐക്യദാർഢ്യവുമായി ആലുവയിൽ പ്രവർത്തിക്കുന്ന ജനശക്തി വിധവാ സംഘടന സമരപ്പന്തലിൽ എത്തി. നിരാഹാര സമരം നടത്തുന്ന സമര യോദ്ധാക്കളെ അഭിവാദ്യം ചെയ്തു സാധാരണ ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ആശ മാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനം പൊതുസമൂഹത്തോടുള്ള അവഗണനയാണെന്ന് ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി എത്തിയ ജനശക്തി വിധവസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹീര hJ}d}g.
സാധാരണക്കാരായിട്ടുള്ള വിധവകളാണ് സമരപ്പന്തലിൽ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയത്. വർഷങ്ങളായി ആലുവ കേന്ദ്രീകരിച്ച് വിധവാ ശാക്തികരണത്തിനു വേണ്ടി ശ്രമിക്കുന്ന സംഘടനയാണ് ജനശക്തി വിധവാ സംഘം മണിക്കൂറുകളോളം സമര പ്രവർത്തകർക്കൊപ്പം വിധവാ സംഘം പ്രവർത്തകർ സമരപ്പന്തലിൽ ചിലവഴിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ഗിരി, നുസൈഫ മജീദ്, പി. നളിന പ്രഭ , വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മഞ്ജു സന്തോഷ്, ആൻറണി ജോസഫ് മണവാളൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

