വിലാപയാത്രക്കിടെ കണ്ണൂരില്‍ നടന്നത് വ്യാപക അക്രമം -വി.ഡി. സതീശൻ
text_fieldsകൊച്ചി: ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ കണ്ണൂരില്‍ വ്യാപക അക്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് ഓഫിസുകളും വീടുകളും തകര്‍ത്തു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്‍റെ പേരില്‍ സി.പി.എം നേതൃത്വത്തിന്‍റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിമിനലുകള്‍ ആയുധം താഴെ വെക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. നിരവധി കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. എന്നാൽ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തടസമോ ഭയമോ ഇല്ല.
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി. ചന്ദ്രശേഖരന്‍റേത്. ടി.പി വധക്കേസ് പ്രതികള്‍ 150 മുതല്‍ 291 ദിവസം വരെ പരോള്‍ കിട്ടി കുറേക്കാലമായി ജയിലിന് പുറത്ത് ക്വട്ടേഷനുകള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. മറ്റു നിരവധി കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട സി.പി.എമ്മുകാരായ ക്രിമിനലുകളും ജയിലിന് പുറത്ത് അഴിഞ്ഞാടുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

