കേച്ചേരിയിൽ വ്യാപക കവർച്ച; 15 കടകളിൽ മോഷണം
text_fieldsകേച്ചേരിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് തകർത്ത
നിലയിൽ
കേച്ചേരി: കേച്ചേരിയിലെ വിവിധ വ്യാപാര സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങളിൽ കവർച്ച. പലയിടത്തും സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് അകത്ത് കയറാന്‍ സാധിച്ചിട്ടില്ല. ഗുരുവായൂര്‍ റോഡിലുള്ള അക്ഷയകേന്ദ്രം, ജോസ് ആൻഡ് കോ സൂപ്പര്‍ മാര്‍ക്കറ്റ്, വിസ്മയ വിമൺ സ്യൂട്ട്, താജ് ബുക്ക്സ്, താജ് സ്റ്റുഡൻറ്സ് കോർണർ, ഷെൽറ്റർ ഫിനാൻസ് ഗോൾഡ് ലോൺ, സ്പെയർപാർട്സ് കട എന്നിവയിലും പ്രാദേശിക കേബിൾ നെറ്റ് ടൂ സ്റ്റാർ, ത്രീ സ്റ്റാർ സ്ഥാപനങ്ങളുടെ ഓഫിസുകളുടെ പൂട്ടും തകർത്തിട്ടുണ്ട്.
വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. സ്പെയര്‍പാർട്സ് കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 4000ത്തോളം രൂപ മോഷ്ടിക്കുകയും സി.സി.ടി.വി കാമറ സംവിധാനം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇടവേളക്ക് ശേഷമാണ് കേച്ചേരിയിൽ വീണ്ടും മോഷണം നടന്നിട്ടുള്ളത്. കുന്നംകുളം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച സംഘത്തിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ബാങ്ക്, എ.ടി.എം ഉൾപ്പെടെയുള്ളവയിൽ നേരത്തെ കവർച്ച നടന്നിരുന്നു.
ചൂണ്ടലിലെ പെട്ടിക്കടയിൽ മോഷണം
കേച്ചേരി: ചൂണ്ടലിൽ റോഡരികിലെ പെട്ടിക്കട കുത്തിത്തുറന്ന് കവർച്ച നടത്തി. ചൂണ്ടൽ സ്വദേശി ശ്രീനിവാസന്റെ കടയിലാണ് മോഷണം നടന്നത്. ഗുരുവായൂർ റോഡിൽ ടാർപായ, ചാക്ക് എന്നിവ കൊണ്ട് മറച്ച കടയായിരുന്നു. കടയിലുണ്ടായിരുന്ന സാധനങ്ങളും 500 രൂപയും നഷ്ടപ്പെട്ടു. കുന്നംകുളം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

