തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ശനിയാഴ്ചയും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ കന്യാകുമാരി ഭാഗത്തും സമീപെത്ത ശ്രീലങ്ക തീരത്തുമായാണ് സ്ഥിതി ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദം രൂപം കൊള്ളും. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കും. സംസ്ഥാനത്തും മഴക്ക് വഴിയൊരുക്കും.
ഞായറാഴ്ച കാസർകോട് ഒഴികെ മുഴുവൻ ജില്ലകളിലും തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും മഞ്ഞ അലർട്ടായിരിക്കും. മലയോര മേഖലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തലസ്ഥാന ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് മഴക്ക് നേരിയ ശമനമുണ്ടായത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിെല്ലന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.