Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തുടരും

text_fields
bookmark_border
rain
cancel
Listen to this Article

തിരുവനന്തപുരം: മണ്‍സൂണ്‍ പാത്തി തെക്കോട്ടുമാറി സജീവമായതിന്‍റെയും മധ്യപ്രദേശ് സംസ്ഥാനത്തിനു മുകളിൽ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിന്‍റെയും ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ ഒമ്പതുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ മേഖലയിൽ ജൂലൈ ഒമ്പതുവരെ മത്സ്യബന്ധനം നിരോധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Widespread rain will continue in the state
Next Story