Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
rain
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ടയിലും, ഇടുക്കിയിലും മഴ ശക്തമായി ലഭിക്കും. ഇവിടങ്ങളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയോരമേഖലയിലും തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഇന്നും നാളെയും മഴ സജീവമാകും. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴയ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകാശത്തേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണം. എന്നാൽ കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

Show Full Article
TAGS:yellow alertrain
News Summary - Widespread rain is likely in the state today; Yellow alert in three districts
Next Story