ഇതര സംസ്ഥാനക്കാരുടെ ലേബർ ക്യാമ്പുകളിൽ വ്യാപക പരിശോധന
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനക്കാർ തിങ്ങിപാർക്കുന്ന ലേബർ ക്യാമ്പുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിലാണ് തൊഴിൽ വകുപ്പിന്റെ പരിശോധന നടന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം ജില്ലാ ലേബർ ഓഫീസർമാരും അസി.ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീമാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാത്ത, രജിസ്‌ട്രേഷനില്ലാത്ത, കൃത്യമായ രജിസ്റ്ററുകൾ പോലും സൂക്ഷിക്കാത്ത നിരവധിയിടങ്ങൾ പരിശോധനയിൽ കണ്ടെത്തി. വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാതെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിയമലംഘനങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായും അവർ പറഞ്ഞു. പരിശോധിച്ച 142 ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി.
തൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനൽ പശ്ചാത്തലം എന്നിവ കണ്ടെത്താനും പകർച്ചവ്യാധി സാധ്യതകളും അതിഥി പോർട്ടൽ രജിസ്‌ട്രേഷനും സംബന്ധിച്ച് ബോധവത്കരണം നടത്താനുമാണ് തൊഴിൽ വകുപ്പ് പരിശോധനയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.