പിതാവിന്‍റെ അനന്തരാവകാശത്തിന് സുഹ്റ നിരാഹാരമിരിക്കുന്നതെന്തിന്?- അബ്ദുൽ ഹകീം അസ്ഹരി
text_fieldsന്യൂഡൽഹി: സ്വന്തം പിതാവിന്റെ അനന്തരാവകാശം കിട്ടാൻ വി.പി സുഹ്റ നിരാഹാരമിരിക്കുന്നതെന്തിനാണെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ഹകീം അസ്ഹരി ചോദിച്ചു. പിന്തുടർച്ചാവകാശത്തിൽ മുസ്‍ലിം സ്തീകൾക്ക് തുല്യത വേണമെന്നാവശ്യപ്പെട്ട് വി.പി സുഹ്റ മരണം വരെ നിരഹാരമിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അസ്ഹരി.
ഇതൊരു പൊതുവിഷയമെന്ന നിലക്കാണ് സമരം നടത്തുന്നത് എന്നാണ് സുഹ്റ പറയുന്നതെന്ന് ചോദിച്ചപ്പോൾ പൊതുവിഷയം അവരല്ലല്ലോ പറയേണ്ടതെന്ന് പ്രതികരിച്ച അസ്ഹരി എന്ത് സാമൂഹിക പ്രവർത്തനമാണിതെന്ന് ചോദിച്ചു.
ഇസ്‍ലാമിൽ ഒരു നിയമവും പുതുതായി ഉണ്ടാക്കുന്നതല്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ല്യാർ പറഞ്ഞു. സ്ത്രീകൾക്കുള്ള അവകാശപ്പെട്ടതെ ഖുർആൻ നേരത്തെ വിവരിച്ചതാണെന്ന് കാന്തപുരം തുടർന്നു. സ്ത്രീകൾക്ക് സ്വത്തവകാശമേ നൽകാത്ത മതങ്ങളുണ്ടായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് അവകാശമുണ്ട് എന്ന് പറഞ്ഞ മതമാണ് ഇസ്‍ലാം. അത് കൊണ്ട് ഇസ്‍ലാം സ്ത്രീകളെ തള്ളുകയല്ല, അവർക്ക് സ്ഥാനമുണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

