Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപമാനം സഹിച്ച് ലീഗ്...

അപമാനം സഹിച്ച് ലീഗ് എന്തിനാണ് യു.ഡി.എഫിൽ തുടരുന്നതെന്ന് കെ.ടി. ജലീൽ

text_fields
bookmark_border
kt jaleel 09879878
cancel

ഹരിപ്പാട്: അപമാനം സഹിച്ച് ലീഗ് എന്തിനാണ് യു.ഡി.എഫിൽ തുടരുന്നതെന്ന് സി.പി.എം നേതാവ് കെ.ടി. ജലീൽ. മുസ്ലിം ലീഗിൻ്റെ ശക്തിക്കനുസരിച്ചുള്ള സീറ്റ് ലോക്‌സഭയിലേക്ക് കോൺഗ്രസ് നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കുന്നപ്പുഴ പാനൂർ പള്ളിമുക്കിൽ ഇടത് സ്ഥാനാർഥി എ.എം. ആരിഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.

തിരുക്കൊച്ചിയിൽ രണ്ടു സീറ്റുണ്ടായിരുന്ന ലീഗിനെ കോൺഗ്രസ് മലപ്പുറം പാർട്ടിയാക്കി ഒതുക്കി. മുസ്ലിം ലീഗിൻ്റെ പച്ചക്കൊടി സംരക്ഷിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധിക്ക് മുസ്ലിം ന്യൂനപക്ഷത്തെ എങ്ങനെ സംരക്ഷിക്കാൻ കഴിയും. ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഉപയോഗിക്കുന്ന പച്ചക്കൊടി കണ്ടാൽ ഹാലിളകുന്ന രാഹുൽ ഗാന്ധി എന്തിനാണ് പച്ചക്കൊടിക്കാർ ഏറെയുള്ള വയനാട്ടിൽ മത്സരിക്കുന്നതെന്നും കെ.ടി. ജലീൽ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelLok sabha elections 2024
News Summary - why the League continues with the UDF despite the humiliation KT. Jaleel
Next Story