Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​:​ മറ്റ്...

കള്ളവോട്ട്​:​ മറ്റ് പാർട്ടികളുടെ ഏജൻറുമാർ എന്തുകൊണ്ട് എതിർത്തി​ല്ലെന്ന്​​ ടിക്കാറാം മീണ

text_fields
bookmark_border
Tika-ram-meena
cancel

തിരുവനന്തപുരം: കള്ളവോട്ട്​ ചെയ്​ത കാര്യം മനസിലായെങ്കിൽ എന്തുകൊണ്ട് മറ്റ് പാർട്ടികളുടെ പോളിങ് ഏജൻറുമാർ അത്​ എതിർത്തില്ലെന്നത്​ വലിയൊരു ചോദ്യമാണെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം ഗൗരവമായി പ രിശോധിക്കേണ്ടതുണ്ട്​. വിശദമായ റിപ്പോർട്ട് കിട്ടിയാലുടൻ തെരഞ്ഞെടുപ്പ്​ കമീഷന് കൈമാറും. റീ പോളിങ്​ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ്​ കമീഷനാണ്​ തീരുമാനിക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു.

ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ കള്ളവോട്ട് ആരോപണം സി.പി.എമ്മിന് തലവേദനായി മാറിയിരിക്കുകയാണ്​. ഇതോടെ പാർട്ടിയുടെ ഭാഗത്ത്​ നിന്ന്​ ആരോപണത്തെ പ്രതിരോധിക്കാനുള്ള നീക്കവും സജീവമായി. കള്ള വോട്ട്​ ആരോപണം പച്ചക്കള്ളമാണെന്നും ഓപ്പൺ വോട്ട്​ ചെയ്​തതിനെയാണ്​ യു.ഡി.എഫ്​ കള്ളവോട്ടായി ചിത്രീകരിക്കുന്നതെന്നുമുള്ള വാദങ്ങളുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗ​െത്തത്തിയിരുന്നു.

കള്ളവോട്ട്​ ആരോപണത്തെ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കാസർകോട്, കണ്ണൂർ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChief Election OfficerTika ram Meenafake votingpolling agent
News Summary - why other party polling agent not objected fake voting after identified asks tikaram meena -kerala news
Next Story