Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മഴപെയ്യാനും...

‘മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത’; കാലാവസ്​ഥ നിരീക്ഷണ കേന്ദ്രത്തെ കയ്യൊഴിഞ്ഞ്​ കേരളം​ 

text_fields
bookmark_border
‘മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത’; കാലാവസ്​ഥ നിരീക്ഷണ കേന്ദ്രത്തെ കയ്യൊഴിഞ്ഞ്​ കേരളം​ 
cancel

രു ദിവസം​ മഴയു​ണ്ടോ എന്നറിയാൻ മലയാളികൾക്കൊരു എളുപ്പവഴിയുണ്ട്​. അന്നത്തെ​ കാലാവസ്​ഥ പ്രവചനം എടുത്ത്​ നോക്കുക. ‘തെളിഞ്ഞ കാലാവസ്​ഥ’ എന്നാണ്​ പ്രവചനമെങ്കിൽ കുടയെടുക്കാൻ മറക്കരുത്​. ഉറപ്പായും അന്ന്​ മഴപെയ്യാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യൻ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രത്തി​​െൻറ പ്രവചനങ്ങളിലെ ഇൗ അനിശ്​ചിതത്വം ചാകരയാകുന്നത്​ സ്വകാര്യ കാലാവസ്​ഥ പ്രവചനക്കാർക്കാണ്​.

കൂടുതൽ കൂടുതൽ ഇന്ത്യൻ സംസ്​ഥാനങ്ങൾ കാലാവസ്​ഥ പ്രവചനത്തിന്​ സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതായാണ്​ വിവരം. ഇൗ ലിസ്​റ്റിലെ അവസാന കണ്ണിയാണ്​ കേരളം. ഒഡീഷ, മഹാരാഷ്​ട്ര, കർണാടക എന്നീ സംസ്​ഥാനങ്ങൾക്ക്​ പിന്നാലെ കേരളവും സ്വകാര്യ ഏജൻസികളെ കാലാവസ്​ഥ പ്രവചനത്തിന്​ ആശ്രയിക്കുകയാണ്​. 
കൂടുതൽ കൃത്യം കൂടുതൽ വേഗം


പ്രളയവും കൊടുങ്കാറ്റും സംസ്​ഥാനത്ത്​ പലതവണ നാശം വിതച്ചതോ​െടയാണ്​ കേരളം ഇത്തരമൊരു നീക്കത്തിന്​ മുൻകൈയെടുത്തത്​. സ്​കൈമെറ്റ്​ വെതർ, ​െഎ.ബി.എം വെതർ കമ്പനി, എർത്ത്​ നെറ്റ്​വർക്​സ്​ എന്നിവയുമയാണ്​ സംസ്​ഥാനം കരാറിലേർ​െപ്പട്ടത്​. ഇതിനായി ഒരുകോടി രൂപയാണ്​ വാർഷിക ഫീസായി നൽകുന്നത്​. ‘കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം താലൂക്ക്​ തലത്തിലുള്ള കാലാവസ്​ഥ വിവരങ്ങൾ നൽകുന്നതിൽ പരാജയമാ​െണന്നും ഇത്​ അപകട മുന്നറിയിപ്പ്​ നൽകുന്നതിന്​ പരിമിതി സൃഷ്​ടിക്കുന്നതായും’ കേരള ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു.

കേന്ദ്ര ഏജൻസിയെ തങ്ങൾ പൂണ്ണമായും തിരസ്​കരിക്കുകയ​െല്ലന്നും രണ്ടുതരം ഡേറ്റകളും ഉപയോഗിച്ച്​ കൂടുതൽ കൃത്യമായ കാലാവസ്​ഥ പ്രവചനമാണ്​ തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്​തമാക്കുന്നു. സ്വകാര്യ കമ്പനികൾ കൂടുതൽ കൃത്യമായാണ്​ കാലാവസ്​ഥ പ്രവചനം നടത്തുന്നതെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. അവരുടെ ഡേറ്റ കുടുതൽ യൂസർ ഫ്രണ്ട്​ലിയാണ്​. താപനില, ഇൗർപ്പം, കാറ്റി​​െൻറ വേഗതയും ദിശയും, മഴ​ തുടങ്ങിയവയുടെ നിരക്കുകൾ ഒാരോ മണിക്കൂറിലും ലഭ്യമാക്കുമെന്നതാണ്​ സ്വകാര്യ ഏജൻസികളുടെ മേന്മയായി ചൂണ്ടിക്കാണിക്ക​െപ്പടുന്നത്​.

ഇടുക്കി പോലെ വിസ്​തൃതിയേറിയ ജില്ലകളിൽ കാലാവസ്​ഥ പ്രവചനം കൃത്യമാകണമെങ്കിൽ ചെറിയ ഡേറ്റകളാണ്​ ഫലപ്രദമെന്നും ദുരന്തനിവാരണ അതോറിറ്റി പറയുന്നു. തങ്ങൾ സംസ്​ഥാനങ്ങൾക്ക്​ ആവശ്യമായ വിവരങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ടെന്നും കാലാവസ്​ഥ പ്രവചനം ലോകത്ത്​ എല്ലായിടത്തും ഏറെക്കുറെ അനിശ്​ചിതമാണെന്നും ഇന്ത്യൻ കാലാവസ്​ഥ പ്രവചന കേന്ദ്രം അധികൃതർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weathermeteorological departmentIMDKerala News
News Summary - Why Kerala is spending Rs 1 crore on private weather agencies
Next Story