Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിന്, പൊതു ഖജനാവിലെ പണമല്ലേ ചെലവഴിക്കുന്നതെന്ന് ഹൈകോടതി

text_fields
bookmark_border
കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ കോടതി നിർദേശം
Nava Kerala Sadas, High Court
cancel

കൊച്ചി: നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈകോടതി, പൊതു ഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനതെത വേദി മാറ്റണമെന്ന ഹരജിയിലാണ് ഹൈകോടതി ദേവസ്വം ബെഞ്ചിന്‍റെ വിമർശനം.

ആരാണ് നവകേരള സദസിന്‍റെ ചുമതല വഹിക്കുന്നതെന്നും ഹൈകോടതി ചോദിച്ചു. കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി, കൊല്ലം ജില്ല കലക്ടറും നവകേരള സദസ് നോഡൽ ഓഫീസറും സത്യവാങ്മൂലം നൽകണമെന്ന് ഉത്തരവിട്ടു.

അതേസമയം, സ്കൂൾ മതിൽ പൊളിച്ചത് സംഭവിച്ചു പോയെന്നും പുനർനിർമ്മിക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹരജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.

കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനം സർക്കാറിന്‍റെ നവകേരള സദസ്സ്​ നടത്താൻ അനുമതി നൽകിയ ഉത്തരവിന്‍റെ പകർപ്പ്​ ഹാജരാക്കാൻ​ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട്​ ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഡിസംബർ 18ന്​ നവകേരള സദസ്സ്​ നടത്താൻ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്‍റെ മൈതാനം വിട്ടു നൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹരജിയിലാണ്​ ഇന്ന് പകർപ്പ്​​ ഹാജരാക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്​.

ദേവസ്വം ബോർഡ് സ‌്കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്​മ ക്ഷേത്രത്തോട്​ ചേർന്നാണ് മൈതാനമെന്നും ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂളും മൈതാനവുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ കൂടിയായ ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന്‍റെയും കോടതി വിധികളുടെയും ലംഘനമാണ്​. നവംബറിൽ തുടങ്ങി ജനുവരിയിൽ അവസാനിക്കുന്ന മണ്ഡല ചിറപ്പ് മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനുപുറമേ പന്ത്രണ്ട് വിളക്ക്, മണ്ഡല വിളക്ക്, കാർത്തിക വിളക്ക്, മകരവിളക്ക് തുടങ്ങിയവയും ഇത്തവണ നടത്തുന്നുണ്ട്. ഡിസംബർ 18ന് വൈകീട്ട് ആറിന് നവകേരള സദസ്സ്​ നടത്താൻ മൈതാനം വിട്ടുനൽകുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Why is the high court demolishing the school wall for the Nava Kerala Sadas; The government said it happened
Next Story