Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജവാന്‍ റമ്മിന്...

ജവാന്‍ റമ്മിന് എന്തിനിത്ര മുന്‍ഗണന‍? സർക്കാർ നയത്തിൽ സുപ്രീം കോടതി ഇടപെടൽ, ബെവ്കോക്കും നിർമാതാക്കൾക്കും നോട്ടീസ്

text_fields
bookmark_border
ജവാന്‍ റമ്മിന് എന്തിനിത്ര മുന്‍ഗണന‍? സർക്കാർ നയത്തിൽ സുപ്രീം കോടതി ഇടപെടൽ, ബെവ്കോക്കും നിർമാതാക്കൾക്കും നോട്ടീസ്
cancel

മദ്യശാലകളിൽ ജവാന്‍ റമ്മിന് മുന്‍ഗണന നൽകിക്കൊണ്ടുള്ള കേരള സർക്കാർ നയത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി. നടപടിയിൽ ഇടപെട്ട കോടതി ബെവ്കോക്കും ജവാന്‍റെ നിർമാതാക്കളായ ട്രാവന്‍കൂർ ഷുഗർ കമ്പനിക്കും വിശദീകരണം തേടി നോട്ടീസയച്ചു. മദ്യ നിർമാതാക്കളുടെ കോൺഫെഡറേഷന്‍ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. സംസ്ഥാന സർക്കാർ നടപടി ശരിവച്ച കമ്പനി ട്രിബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്യുകയും ചെയ്തു.

ജവാന്‍ റം കുറഞ്ഞ നിരക്കിലാണ് വിൽപന നടത്തുന്നതെന്ന് മദ്യനിർമാതാക്കളുടെ കോൺഫെഡറേഷന്‍ പറയുന്നു. ബെവ്കോ ജവാന് മുന്‍ഗണന നൽകുന്നു. ഇത് വിപണിയിലെ ആധിപത്യത്തെ ബെവ്കോ ദുരുപയോഗം ചെയ്യുന്നതിനിടയാകും. നിലവിൽ സ്വകാര്യ ബ്രാന്‍ഡുകളെ മറികടന്ന് ജവാന് മുന്‍ഗണന നൽകുമ്പോൾ വിപണിയിലെ മത്സരത്തെ ബാധിക്കുമെന്നാണ് കോൺഫെഡറേഷന്‍റെ വിലയിരുത്തൽ.

എന്നാൽ ബെവ്കോ അധികാരം ദുർവിനിയോഗം ചെയ്യുന്നതിന് തെളിവില്ലെന്ന് കോമ്പറ്റീഷന്‍ കമീഷന്‍ 2021ൽ വിധി പുറപ്പെടുവിച്ചിരുന്നു. ആരോഗ്യകരമായ മത്സരത്തെ തടസപ്പെടുത്തിയതിന് തെളിവില്ലെന്ന് സി.സി.എ അറിയിച്ചു. 2026 മേയിലാണ് സി.സി.എയുടെ ഈ ഉത്തരവ് ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ശരിവെച്ചത്. പിന്നാലെ കോൺഫെഡറേഷന്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bevcoJawan rumKeralaSupreme Court
News Summary - Supreme Court intervenes in government policy, notices to Bevco and manufacturers
Next Story