Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
document writing
cancel

കുറയാൻ കാരണം?

വ​സ്തു ന​മ്പ​റു​ക​ളും അ​ള​വു​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​യും ന്യാ​യ​വി​ല അ​റി​യ​ണ​മെ​ന്ന​തു​മാ​ണ്​​ പ​ല​രെ​യും അ​ക​റ്റു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ൽ​പ​ര്യ​ക്കു​റ​വ്

ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ൽ​പ​ര്യ​ക്കു​റ​വും പ​ദ്ധ​തി​ക്ക്​ തി​രി​ച്ച​ടി​യാ​യി.

സ്വ​യം എ​ഴു​തു​ന്ന​വ​​രെ സ​ഹാ​യി​ക്കാ​ൻ വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ​മ​യ​ക്കു​റ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ നി​സ്സ​ഹ​ക​രി​ക്കു​ന്ന​താ​യി പ​രാ​തി.

ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ബോ​ധ​വ​ത്​​ക​രണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പാ​യി​ല്ല.

മു​ൻ​വി​ധി​യാ​ണ് കാ​ര​ണ​മെ​ന്ന് വ​കു​പ്പ്

മു​ൻ​വി​ധി​ക​ളാ​ണ്​ ആളുകളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്​ പ​റ​യു​ന്ന​ത്. വ​കു​പ്പി​ന്‍റെ പോ​ർ​ട്ട​ലി​ൽ ന്യാ​യ​വി​ല അ​റി​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്നും സം​ശ​യ​ങ്ങ​ൾ​ക്ക്​ ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വന്തമായി എ​ങ്ങ​നെ എ​ഴു​താം

2016ലാ​ണ്​ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ആ​ധാ​രം സ്വ​യം ത​യാ​റാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ 19 ത​രം ആ​ധാ​ര​ങ്ങ​ളു​ടെ മാ​തൃ​ക ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ യോ​ജി​ച്ച​ത്​ പ്രി​ന്‍റെ​ടു​ത്ത്​ പേ​രു​വി​വ​ര​വും വ​സ്തു​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ചേ​ർ​ത്താ​ൽ മ​തി. ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ ആ​ധാ​രം സ​ബ് ര​ജി​സ്ട്രാ​റെ കാ​ണി​ച്ച് അ​നു​മ​തി വാ​ങ്ങി ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ​ക്കു​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എഴുതാം ഓൺലൈനായി

  • വാങ്ങാൻ ഉദ്ദേശിക്കുന്ന/നിങ്ങളുടെ പേരിലേക്ക് മാറ്റേണ്ട വസ്തുവിന്റെ നിലവിലെ ആധാരം കൈവശം വേണം.
  • ഇപ്പോഴത്തെ ആധാരത്തിൽ പറയുന്ന വസ്തുവിവര പട്ടികയിലെ തദ്ദേശസ്ഥാപനം, വീട്ടുനമ്പർ തുടങ്ങിയവയിൽ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അറിഞ്ഞു വെക്കുക
  • www.keralaregistration.gov.in ൽ ന്യായ വില ലിങ്കിൽ സർവേ നമ്പർ, റീസർവേ നമ്പർ എന്നിവയും മറ്റു വിശദാംശങ്ങളും ചേർത്താൽ വസ്തുവിന്റെ ന്യായ വില അറിയാം.
  • https://pearl.registration.kerala.gov.in ൽ ലോഗിൻ ചെയ്ത് ആധാരവിവരങ്ങൾ ചേർക്കുന്നതിനായി ന്യൂ ടോക്കണെന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള വിൻഡോകളിൽ വിവരങ്ങൾ ചേർക്കണം.
  • ഫീസ് വിവരങ്ങൾ കൺഫേം ചെയ്ത് രജിസ്ട്രാർക്കു സബ്മിറ്റ് ചെയ്തശേഷം നിശ്ചിത ഐക്കണിൽ ക്ലിക്ക് ചെയ്ത് പണമടക്കാം.
  • ഇ പേയ്‌മെന്റ് / നേരിട്ട് ട്രഷറിയിൽ അടക്കാനുമുള്ള ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം.
  • ശേഷം രജിസ്ട്രാർ ഓഫിസിൽ പ്രമാണം ഹാജരാക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കുക.
  • ഇ സ്റ്റാമ്പ് ആണെങ്കിൽ നിങ്ങൾ ചേർത്ത വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുദ്രപത്രം ഡൗൺലോഡ് ആയി വരും.
  • ഇതുമായി നിങ്ങൾക്ക് അനുവദിച്ച റജിസ്ട്രാർ ഓഫിസിൽ ആധാരം രജിസ്റ്റർ ചെയ്യാം.

2023ൽ ​സ്വ​യം ആ​ധാ​ര​മെഴു​തി​യ​വ​ർ

തി​രു​വ​ന​ന്ത​പു​രം 380

കൊ​ല്ലം 69

പ​ത്ത​നം​തി​ട്ട 32

ആ​ല​പ്പു​ഴ 117

കോ​ട്ട​യം 25

ഇ​ടു​ക്കി 14

എ​റ​ണാ​കു​ളം 126

തൃ​ശൂ​ർ 56

പാ​ല​ക്കാ​ട് ​ 25

മ​ല​പ്പു​റം 70

കോ​ഴി​േ​ക്കാ​ട് 77

വ​യ​നാ​ട്​ 56

ക​ണ്ണൂ​ർ 40

കാ​സ​ർ​കോ​ട് 7

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Document WritingKerala News
News Summary - Why hesitate to self-write
Next Story