മുഖ്യമന്ത്രി എന്തുകൊണ്ട് ജിഷ്ണുവിെൻറ കുടുംബത്തെ കാണുന്നില്ല? ഉമ്മൻചാണ്ടി
text_fieldsകോഴിക്കോട്: എന്തുകൊണ്ടാണ് മുഖ്യമന്ത്രി ജിഷ്ണുവിെൻറ കുടുംബത്തെ കാണാൻ തയാറാകാത്തത്. കുടംബത്തെ കാണില്ല എന്ന നിലപാട് ശരിയാണോ എന്ന് ചിന്തിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വളയത്തെ വീട്ടിൽ നിരാഹാരമിരിക്കുന്ന ജിഷ്ണുവിെൻറ സഹോദരി അവിഷ്ണയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണു കേസിൽ കൃത്യമായി നടപടികൾ എടുത്തിടുണ്ടെന്ന സർക്കാറിെൻറ പത്രപ്പരസ്യം ഉത്തമബോധ്യത്തോടെയെങ്കിൽ എന്തുകൊണ്ട് അത് ജിഷ്ണുവിെൻറ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല. പ്രശ്നങ്ങൾ എത്രയും െപെട്ടന്ന് തീർക്കണമെന്നും അതിന് പ്രതിപക്ഷത്തിെൻറ സഹായം ആവശ്യമാണെങ്കിൽ നൽകാൻ തയാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മകൻ മരിച്ച അമ്മയുടെ വേദന പ്രതിപക്ഷം മുതലെടുക്കുകയാണെന്ന സി.പി.എമ്മുകാരുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അവിഷ്ണ വെള്ളം പോലും കുടിക്കാതെയാണ് സമരമിരിക്കുന്നത്. നിരാഹാരമിരിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ വെള്ളം കുടിക്കണം. ഇല്ലെങ്കിൽ ആരോഗ്യം നശിക്കും. വെള്ളം കുടിക്കണമെന്ന് അവിഷ്ണയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
