Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസണിന്‍റെ വീട്ടിൽ പോയി? വിമർശനമുന്നയിച്ച് ഹൈകോടതി

text_fields
bookmark_border
ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസണിന്‍റെ വീട്ടിൽ പോയി? വിമർശനമുന്നയിച്ച് ഹൈകോടതി
cancel

കൊ​ച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോ​ൻ​സ​ൺ മാ​വു​ങ്ക​ലിന്‍റെ കേ​സി​ൽ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യേയും എ​.ഡി.​ജി​.പി മ​നോ​ജ് എ​ബ്രാ​ഹി​നേയും വി​മ​ർശിച്ച് ഹൈ​കോ​ട​തി. ലോ​ക്നാ​ഥ് ബെ​ഹ്റ​യും മ​നോ​ജ് എ​ബ്ര​ഹാ​മും എ​ന്തി​നാണ് മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ പോ​യതെന്ന് കോ​ട​തി ചോ​ദി​ച്ചു.

മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന് എ​തി​രാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്‌ ഇ​ന്ന് ഹൈ​കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി വി​മ​ർ​ശ​നം. ഡി.ജി.പിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പോ​ലീ​സ് മേ​ധാ​വി​യും എ​.ഡി​.ജി​.പി​യും വെ​റു​തെ ഒ​രു വീ​ട്ടി​ൽ പോ​കു​മോ എ​ന്നും ജ​സ്റ്റീിസ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചു. കേ​സി​ൽ ഉ​രു​ണ്ടു ക​ളി​ക്ക​രു​തെ​ന്നും ഡി​.ജി​.പി​യോ​ട് (ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ) കോ​ട​തി പ​റ​ഞ്ഞു. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കാ​നാ​യി ഇ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യ​ത്. മോ​ൻ​സ​ണ് എ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഡി​.ജി​.പി ലോ​ക​നാ​ഥ് ബെ​ഹ്റ എ​ഴു​തി​യ ക​ത്തും കോ​ട​തി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഡി​.ജി​.പി മ​നോ​ജ്‌ എ​ബ്ര​ഹാം എ​ഴു​തി​യ നോ​ട് ഫ​യ​ലും റി​പ്പോ​ർ​ട്ട്‌ ഉ​ൾ​കൊ​ള്ളി​ച്ചി​രു​ന്നു.

ഇതിനിടെ പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

ഏഴ് മാ​സം അന്വേഷിച്ച്​ ഇൻറലിജൻസ്​ തയാറാക്കിയത്​ ഒന്നര പേജ്​ റിപ്പോർ​ട്ടെന്ന്​ സിംഗിൾ ബെഞ്ചി​െൻറ പരിഹാസം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ അന്വേഷണത്തിലെ പൊലീസ്​ ഒളിച്ചുകളിയെ വിമർശിച്ച്​ ഹൈകോടതി.​ മോൻസണുമായി ഉന്നത ഉദ്യോഗസ്​ഥർക്കുള്ള വഴിവിട്ട ബന്ധവും അന്വേഷണത്തിലും അന്വേഷണ റിപ്പോർട്ടിലുമുള്ള ഗൗരവമില്ലായ്​മയും വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ദേവൻ രാമച​ന്ദ്രൻ പൊലീസ്​ നടപടി​കളെ രൂക്ഷമായി വിമർശിച്ചത്​.

സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ അവ്യക്​തതയുള്ള ഭാഗങ്ങൾ സംബന്ധിച്ച്​ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു പൊലീസിനെ കോടതി കുഴക്കിയത്​. മോൻസണി​െൻറ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസ്​ ഉദ്യോഗസ്​ഥർ പ്രതിയാണോയെന്ന്​ ചോദിച്ച കോടതി, ഒന്നും മറച്ചുവെക്കാൻ അനുവദിക്കില്ലെന്നും വ്യക്​തമാക്കി. മോൻസണിനെതിരെ മൊഴി നൽകിയതിെൻറ പേരിൽ ഗുണ്ടകളും പൊലീസും ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വിദേശ നിർമിത കാറുള്ള മോൻസൺ കൂടുതൽ സമയവും ഡൽഹിയിലും വിദേശത്തുമാണെന്നതടക്കം ചില വിവരങ്ങൾ മാ​ത്രമുള്ള സർക്കാർ റിപ്പോർട്ടിൽ രഹസ്യ സ്വഭാവത്തിലുള്ളതൊന്നുമില്ലെന്ന്​ കോടതി അഭിപ്രായപ്പെട്ടു.

ഏഴ് മാ​സം അന്വേഷിച്ച്​ ഇൻറലിജൻസ്​ തയാറാക്കിയ റിപ്പോർട്ട്​ ആകെ ഒന്നര പേജാണുള്ളത്​. അന്വേഷണത്തെക്കുറിച്ച് ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സർക്കാറി​െൻറ വിശദീകരണം. പൊലീസ്​ ഉദ്യോഗസ്​ഥർ പ്രതിയാണോയെന്ന ചോദ്യത്തിന്​, ഇതുവരെ ആരെയും പ്രതിയാക്കിയിട്ടില്ലെങ്കിലും ഐ.ജി ലക്ഷ്മണിനെ സസ്പെൻഡ്​​ ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞെന്ന്​ ഡയറക്​ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മോൻസ​ണി​െൻറ വീട് സന്ദർശിക്കാൻ ഡി.ജി.പിയെയടക്കം ക്ഷണിച്ച പ്രവാസി സംഘടന കോ-ഓഡിനേറ്റർ അനിത പുല്ലയിലിനെക്കുറിച്ച് അന്വേഷിച്ചോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, കോടതിക്ക്​ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന്​ സിംഗിൾ ബെഞ്ച്​ വ്യക്​തമാക്കി.

മോൻസണി​െൻറ ഇടപാടുകളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് എൻ​േഫാഴ്​സ്​മെൻറ്​ ഡയറക്ടറേറ്റിന് കത്ത് നൽകിയിട്ടും പൊലീസ്​ തുടരന്വേഷണം നടത്താതിരുന്നതെന്ത്​ കൊണ്ടാണെന്ന്​ കോടതി ചോദിച്ചു​. പുരാവസ്തു വിൽപനക്കുള്ള ലൈസൻസ്​ ഉ​ണ്ടോയെന്നു​പോലും അന്വേഷിച്ചില്ല. മോൻസണിനെതിരെ പരാമർശമുള്ള ഇൻറലിജൻസ്​ റിപ്പോർട്ട്​ നിലനിൽക്കെയാണ്​ ഡി.ജി.പിക്ക്​ ഉപഹാരവുമായി മോൻസൺ ഓഫിസിലെത്തിയത്​. അയാളെക്കുറിച്ച് സംശയം തോന്നിയതിന് പിന്നാലെ അന്വേഷിച്ച് നടപടി സ്വീകരിച്ചിരുന്നെങ്കിൽ പോക്സോ കേസ് ഉണ്ടാകുമായിരുന്നോയെന്നും ആരാഞ്ഞു. അന്വേഷണം സുതാര്യമായി നടക്കണമെന്നും കോടതി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why did Behra and Manoj Abraham go to Monson's house? High Court criticizes
Next Story