അമിത് ഷാ എന്തുകൊണ്ട് വന്നില്ല; ആർക്കുമില്ല ഉത്തരം
text_fieldsതലശ്ശേരി: പിണറായിയിലെ പദയാത്രയിൽനിന്ന് അമിത് ഷാ പിന്മാറിയത് എന്തുകൊണ്ട്...? ബി.ജെ.പിക്കാരും എതിരാളികളും ഇന്നലെ ഒരുപോലെ ഉന്നയിച്ച ചോദ്യമിതായിരുന്നു. വ്യക്തമായ ഉത്തരം ആർക്കുമില്ല. ചൊവ്വാഴ്ച പയ്യന്നൂരിൽ ഒമ്പതു കി.മീ നടന്നതിെൻറ ആരോഗ്യപ്രശ്നങ്ങളാണ് പറയപ്പെടുന്ന ഒരുകാരണം. ജനരക്ഷായാത്രയുടെ സംഘാടനത്തിലുള്ള അതൃപ്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും അമിത് ഷായുടെ പേരിൽ വലിയ പ്രചാരണം നൽകിയശേഷം പൊടുന്നനെയുള്ള പിന്മാറ്റം സംസ്ഥാനനേതൃത്വത്തെ വെട്ടിലാക്കി.
അമിത് ഷായുടെ നേതൃത്വത്തിൽ സി.പി.എമ്മിെൻറ ശക്തിദുർഗത്തിലൂടെയുള്ള യാത്രയിൽ അണിചേരാനെത്തിയ പ്രവർത്തകരിലും അമിത് ഷാ എത്തില്ലെന്ന വിവരം നിരാശയുണ്ടാക്കി. അമിത് ഷാ എത്തുമെന്നായിരുന്നു വ്യാഴാഴ്ച രാവിലെയും ബി.ജെ.പി സംസ്ഥാനനേതാക്കൾ മാധ്യമങ്ങൾക്ക് നൽകിയ വിവരം. മമ്പറത്തുനിന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കുമ്മനം രാജശേഖരൻ അക്കാര്യം പദയാത്രികരെ അറിയിച്ചു.
അമിത് ഷാ വരുന്നില്ല. ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ച അടിയന്തരയോഗമുണ്ടെന്നും നിർബന്ധമാണെങ്കിൽ അതൊഴിവാക്കി വരാമെന്നും അമിത് ഷാ ഫോണിൽ അറിയിച്ചുവെന്നും പ്രയാസപ്പെട്ട് വരേണ്ടെന്ന് മറുപടി നൽകിയെന്നുമാണ് കുമ്മനം പറഞ്ഞത്. ചൊവ്വാഴ്ച പയ്യന്നൂരിൽ പദയാത്ര ഉദ്ഘാടനം ചെയ്ത് പിലാത്തറവരെ ഒമ്പതു കി.മീ നടന്ന അമിത് ഷാ മംഗളൂരുവിലേക്കാണ് മടങ്ങിയത്. ബുധനാഴ്ച മംഗളൂരുവിൽ പാർട്ടി യോഗത്തിൽ പെങ്കടുത്ത് വ്യാഴാഴ്ച പിണറായിയിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, മംഗളൂരു യോഗം റദ്ദാക്കിയ അമിത് ഷാ ചൊവ്വാഴ്ച രാത്രിതന്നെ ഡൽഹിയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
