കോൺഗ്രസിൽ നടക്കുന്നത് അടുത്തത് ആര് പ്രതിപക്ഷ നേതാവാകും എന്ന തർക്കം- കോടിയേരി ബാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നതെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ.
സർവേ ഫലങ്ങളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണെന്നും കോടിയേരി പറഞ്ഞു. എല്ലാ സർവേ ഫലങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണ്. ഇത് യു.ഡി.എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സർവേ ഫലങ്ങളുടെ ആവശ്യമില്ല, കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യു.ഡി.എഫിന് അനുകൂലമാണെന്ന് സർവേഫലം പറയുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
