Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാകും ദേവികുളത്തെ...

ആരാകും ദേവികുളത്തെ രാജ?

text_fields
bookmark_border
Leaders,defeated,popular,vote, ശാസ്താംകോട്ട, കൊല്ലം, വോട്ട്, നേതാക്കൾ, കോൺഗ്രസ്, ബി.ജെ.പി
cancel

തൊടുപുഴ: ദേവികുളം മണ്ഡലത്തിൽ പോളിങ് ശതമാനം ഉയർന്നത് മൂന്ന് മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നു. നിലവിലെ എം.എൽ.എ എ. രാജ എൽ.ഡി.എഫിലും എഫ്. രാജ യു.ഡി.എഫിലും മത്സരിച്ചപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയായി സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ കളത്തിലിറങ്ങിയതാണ് ദേവികുളത്തെ ശ്രദ്ധേയമാക്കിയത്. തോട്ടം, തമിഴ് മേഖലകൾ ഉൾപ്പെടുന്ന ഇവിടെ പോളിങ് ഉയർന്നത് തങ്ങൾക്കനുകൂലമായെന്ന് യു.ഡി.എഫ് കണക്കു കൂട്ടുമ്പോൾ എസ്.ഐ.ആർ ഫാക്ടറാണ് ഇതിന് കാരണമെന്നാണ് എൽ.ഡി.എഫ് പറയുന്നത്.

27,135 പേരെയാണ് മണ്ഡലത്തിൽ എസ്.ഐ.ആറിന്‍റെ ഭാഗമായി ഒഴിവാക്കിയത്. തങ്ങളുടെ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനായതിനാൽ വോട്ടുകൾ സുരക്ഷിതമാണെന്നും സിറ്റിങ് സീറ്റ് നിലനിർത്തുമെന്നുമാണ് എൽ.ഡി.എഫ് പറയുന്നത്. എന്നാൽ, എഫ്. രാജയുടെ തോട്ടംമേഖലയിലെ സ്വാധീനം വോട്ടായി മാറിയെന്നും ഇത്തവണ തങ്ങൾക്കനുകൂല തരംഗമാണെന്നും യു.ഡി.എഫ് ക്യാമ്പുകളും പറയുന്നു.

അതേസമയം, ഇരുവർക്കും വെല്ലുവിളിയാണ് രാജേന്ദ്രന്‍റെ പ്രകടനമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ തവണ മണ്ഡലത്തിൽ എൻ.ഡി.എക്ക് ലഭിച്ച 4,000 വോട്ട് 15,000 ആയി ഉയർത്താൻ കഴിഞ്ഞാൽ രാജേന്ദ്രൻ ശക്തിതെളിയിക്കും. രാജേന്ദ്രന്‍റെ സാന്നിധ്യം എൽ.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വരുത്തിയോ എന്നു കണ്ടറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAUDFLDFLatest NewsKerala Assembly Election 2026
News Summary - Who will be the king of Devikulam?
Next Story