Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാകും പാലായുടെ...

ആരാകും പാലായുടെ ‘മാണി’ക്യം?

text_fields
bookmark_border
ആരാകും പാലായുടെ ‘മാണി’ക്യം?
cancel
camera_alt

മാ​ണി സി. ​കാ​പ്പ​ൻ, ജോ​സ്​ കെ. ​മാ​ണി

ആ​ദി​യി​ൽ വ​ച​ന​മു​ണ്ടാ​യി എ​ന്ന​തു​പോ​ലെ പാ​ലാ​ക്കാ​ർ​ക്ക്​ മാ​ണി​യു​മു​ണ്ടാ​യി എ​ന്നു പ​റ​യു​ന്ന​താ​വും ശ​രി. 1965ൽ ​മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ മാ​ണി​യെ മാ​ത്ര​മേ പാ​ലാ​ക്കാ​ർ ജ​യി​പ്പി​ക്കാ​റു​ള്ളു. അ​തി​നി സാ​ക്ഷാ​ൽ കെ.​എം.​മാ​ണി എ​ന്ന ക​രി​ങ്ങോ​ഴ​ക്ക​ൽ മാ​ണി​യാ​യാ​ലും മാ​ണി സി. ​കാ​പ്പ​നാ​യാ​ലും പാ​ലാ​ക്കാ​ർ​ക്ക്​ മാ​ണി ത​ന്നെ മ​തി.

ഇ​ക്കു​റി​യും ഏ​തെ​ങ്കി​ലും മാ​ണി​യെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​മോ അ​തോ മാ​റ്റി​പ്പി​ടി​ക്കു​മോ എ​ന്ന​റി​യാ​ൻ കൂ​ടി​യാ​ണ്​ ​​​​കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ശീ​ലം മാ​റു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും ശ​ക്​​ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്​ പാ​ലാ​യി​ൽ ക​ള​മൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​രു വ​ശ​ത്ത്​ ജോ​സ്​ കെ. ​മാ​ണി. മ​റു​വ​ശ​ത്ത്​ മാ​ണി സി. ​കാ​പ്പ​ൻ. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഷോ​ൺ ജോ​ർ​ജ്.

52 വ​ർ​ഷ​ക്കാ​ലം കെ.​എം മാ​ണി എ​ന്ന രാ​ഷ്ട്രീ​യാ​ചാ​ര്യ​ൻ അ​ട​ക്കി​വാ​ണ ത​ട്ട​കം. ഒ​രു​കാ​ല​ത്ത്​ കോ​ട്ട​യം എ​ന്നാ​ൽ പാ​ലാ എ​ന്നാ​യി​രു​ന്നു അ​ർ​ഥം. പാ​ലാ എ​ന്നാ​ൽ മാ​ണി സാ​റെ​ന്നും. ആ ​സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ അ​ല്ലാ​തെ വേ​റൊ​രു പാ​ർ​ട്ടി​ക്ക്​ ജ​യി​ക്കാ​ൻ 2019 ലെ ​മാ​ണി സാ​റി​ന്‍റെ വി​യോ​ഗം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ആ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സാ​റി​ല്ലാ​ത്ത സ​ങ്ക​ടം പാ​ലാ​ക്കാ​ർ പ​രി​ഹ​രി​ച്ച​ത്​ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​ണെ​ങ്കി​ലും ‘മാ​ണി’ ആ​യ മാ​ണി സി. ​കാ​പ്പ​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്താ​യി​രു​ന്നു.

പ​ക്ഷേ, 2021 ൽ ​ക​ളം​മാ​റി. എ​ൽ.​ഡി.​എ​ഫു​കാ​ര​നാ​യ മാ​ണി സി. ​കാ​പ്പ​ൻ യു.​ഡി.​എ​ഫി​ലെ​ത്തി. ജോ​സ്​ കെ. ​മാ​ണി എ​ൽ.​ഡി.​എ​ഫി​ലും. ആ ‘​മാ​ണി Vs മാ​ണി’ പോ​രാ​ട്ട​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ൻ ത​ന്നെ വി​ജ​യി​ച്ചു. അ​ങ്ങ​നെ മാ​ണി സി. ​കാ​പ്പ​ന്‍റെ സി​റ്റി​ങ്​ സീ​റ്റാ​യി മാ​റി​യ പാ​ലാ എ​ങ്ങ​നെ​യെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്​ കെ.​എം മാ​ണി​യു​ടെ മ​ക​ൻ ജോ​സ്​ കെ. ​മാ​ണി​യും ഇ​ട​തു​പ​ക്ഷ​വും അ​ര​യും ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ നേ​രി​ട്ട്​ മ​ണ്ഡ​ല​ത്തി​ലെ​ത്തി ജോ​സ്​ കെ. ​മാ​ണി​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

പാ​ലാ​യു​ടെ മാ​ണി താ​ൻ ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ മാ​ണി സി. ​കാ​പ്പ​ൻ. ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി അ​തി​ര​മ്പു​ഴ​യി​ലെ പ്ര​ചാ​ര​ണ വേ​ദി​യി​ലെ​ത്തി​യ​ത്​ മാ​ണി സി. ​കാ​പ്പ​നും കൂ​ടി​യാ​യി​രു​ന്നു.

ഇ​രു മാ​ണി​ക​ളെ​യും വെ​ട്ടാ​നാ​യാ​ണ്​ ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​യ ഷോ​ൺ ജോ​ർ​ജ്​ താ​മ​ര ചി​ഹ്​​ന​ത്തി​ൽ ത​ന്നെ മ​ത്സ​രി​ക്കു​ന്ന​ത്. ബി.​ജെ.​പി എ ​ക്ലാ​സ്​ മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന പാ​ലാ​യി​ൽ പ്ര​ധാ​ന മ​ന്ത്രി മോ​ദി​യെ ത​ന്നെ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ ബി.​ജെ.​പി.

രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്കൊ​പ്പം സാ​മു​ദാ​യി​ക ബ​ല​ത​ന്ത്ര​ങ്ങ​ൾ​ക്കു കൂ​ടി തു​ല്ല്യ പ്രാ​ധാ​ന്യ​മു​ള്ള പാ​ലാ​യി​ൽ തീ​പാ​റു​ന്ന മ​ത്സ​ര​വും പ്ര​ചാ​ര​ണ​വു​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ആ​രാ​കും പാ​ലാ​യു​ടെ മാ​ണി​ക്യം എ​ന്ന​റി​യാ​ൻ അ​തു​കൊ​ണ്ടു​ത​​ന്നെ വോ​ട്ടെ​ണ്ണു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manijose k maniUDFLDFPalakkad Assembly constituencyKerala Assembly Election 2026BJP
News Summary - Who will be in Pala?
Next Story