Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വിഡിയോ പകർത്തിയയാൾ പിടിയിൽ

text_fields
bookmark_border
Nishanth
cancel
camera_alt

പ്രതി നിഷാന്ത് 

കഠിനംകുളം (തിരുവനന്തപുരം): കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വിഡിയോ പകർത്തിയയാൾ പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്തിനെ (31) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം വീടിന്‍റെ മതിൽ ചാടിയെത്തിയ പ്രതി തുറന്നിട്ടിരുന്ന ജനാല വഴി പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനു പുറമേ ഐ.ടി ആക്ട് വകുപ്പും പ്രതിക്കെതിരെ ചുമത്തി. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഒറ്റ ദിവസം 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - who recorded the video of the woman breastfeeding was arrested
Next Story