
സ്വപ്നയുടെ ശബ്ദം റെക്കോഡ് ചെയ്തത് ആര്? ഇ.ഡിയും അന്വേഷണം തുടങ്ങി
text_fields'മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി നിർബന്ധിക്കുന്നു' (ശബ്ദരേഖയിൽ പറയുന്നത്)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിെൻറതായി പുറത്തുവന്ന ശബ്ദരേഖയെച്ചൊല്ലിയുള്ള വിവാദം കനത്തു. ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കത്തുനൽകി. പൊലീസ് തലത്തിലുള്ള കൂടിയാലോചനകൾ രാത്രി വൈകുംവരെ തുടർന്നു.
ദക്ഷിണമേഖല ഡി.ഐ.ജി അജയകുമാർ ശബ്ദം സ്വപ്നയുടെതാണെന്ന് ഉറപ്പിച്ചു. എന്നാൽ, ഇൗ ശബ്ദരേഖ തയാറാക്കിയത് അട്ടക്കുളങ്ങര വനിതാ ജയിലിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുകൊണ്ടുപോയ സന്ദർഭത്തിലാകാം മൊഴിയെന്നാണ് വിലയിരുത്തൽ. രണ്ടുമാസം മുമ്പ് റെക്കോഡ് ചെയ്തതാണ് ഇൗ ശബ്ദരേഖയെന്ന പ്രചാരണവുമുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്തത് ഇൗമാസം പത്തിനാണ്. ശബ്ദരേഖയിൽ ആറാം തീയതിയെക്കുറിച്ച് പറയുന്നതിനാലാണ് മുമ്പ് ചിത്രീകരിച്ചതാണെന്ന് വിലയിരുത്തെപ്പടുന്നത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്വപ്ന സുരേഷിെൻറതെന്ന് ചൂണ്ടിക്കാട്ടി ഒരു ഒാൺലൈൻ മാധ്യമം ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന നിലയിലുള്ളതായിരുന്നു ശബ്ദരേഖ. അട്ടക്കുളങ്ങര സെൻട്രൽ ജയിലിൽ കഴിയുന്ന സ്വപ്നയെ ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തത് പത്തിനാണ്. സ്വപ്ന അതിനുശേഷം പുറത്തുപോയിട്ടുമില്ല.
ജയിൽ ഡി.െഎ.ജി ജയിലിലെത്തി സ്വപ്നയെ ചോദ്യം ചെയ്തു. ശബ്ദം തേൻറതാണെന്നും എന്നാൽ എവിടെെവച്ചാണ് പറഞ്ഞതെന്ന് ഒാർമയില്ലെന്നും സ്വപ്ന മൊഴി നൽകി. അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. ഭർത്താവിനോടും മക്കേളാടും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംസാരിച്ചതെന്നുമുള്ള മൊഴിയാണ് നൽകിയത്.
ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അറിഞ്ഞാണെന്ന നിലയിലുള്ള ആരോപണമാണ് ബി.െജ.പി നടത്തിയത്. അതിനെ പ്രതിരോധിച്ച് സി.പി.എം നേതൃത്വവും രംഗത്തെത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്ന് സി.പി.എം ആരോപിച്ചു.