ഹൈകോടതിക്ക് സമീപം കനാലിൽ മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ രണ്ട് പൈപ്പുകൾ ആരുടേത്?
text_fieldsതിരുവനന്തപുരം: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തികളുടെ ഭാഗമായി ഹൈകോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോൾ രണ്ട് പൈപ്പുകൾ കണ്ടെത്തി. വാട്ടർ അതോറിറ്റിയുടെയും ബി.പി.സി.എല്ലിൻറെയും പൈപ്പുകളല്ല ഇതെന്ന് ഉറപ്പാക്കി.
എ.ജീസ് ഓഫീസ് മുതൽ മംഗളവനം തോട് വരെയുള്ള മണ്ണ് മാറ്റിയപ്പോഴാണ് പൈപ്പുകൾ കണ്ടത്. പൈപ്പുകൾ ഏതെങ്കിലും വകുപ്പുകളുമായോ ഏജൻസി കളുകമായോ ബന്ധപ്പെട്ടതാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ദുരന്തനിവാരണ വിഭാഗവുമായോ/മൈനർ ഇറിഗേഷൻ വകുപ്പുമായോ ബന്ധപ്പെടണം.
രണ്ടു ദിവസത്തിനുള്ളിൽ ആരും ബന്ധപ്പെട്ടില്ല എങ്കിൽ പൈപ്പ് മുറിച്ചു മാറ്റുന്നതാണെന്ന് കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

