ചേർത്തല: പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.സി ജോർജിനോളം മത വർഗീയത ആർക്കുണ്ടെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ജോർജ് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജഗതി ശ്രീകുമാറിന്‍റെ മകളെ പി.സി ജോർജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാർവതിയുടെ പേര് അൽഫോൻസയാക്കി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഇടത് സർക്കാറിന് വിമോചനസമരപ്പേടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എസ്.എൻ.ഡി.പിക്ക് എതിർപ്പില്ല. വിമോചന സമരത്തെ ഭയക്കുന്നത് കൊണ്ടാകാം സർക്കാർ പി.എസ്.സിക്ക് വിടാത്തത്. പി.എസ്.സിക്ക് വിടണമെന്ന എസ്.എൻ.ഡി.പി നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.