Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആരാണീ സമരക്കാരികൾ? -ഡോ.ജെ. ദേവിക
cancel

തിരുവനന്തപുരം: വർത്തമാന കാലത്തം സമരക്കാരികൾ ആരാണെന്ന് ചോധ്യത്തിന് ഉത്തരം തേടുകയാണ് ചരിത്ര ഗവേഷക ഡോ.ജെ. ദേവിക. 1980കൾ മുതൽ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കടക്കാൻ തുടങ്ങിയ മലയാളിസ്ത്രീകളുടെ ഏറ്റവും അവസാനത്തെ പുതിയ തലമുറക്കാരികളാണ് ഇന്നത്തെ സമരക്കാരികളെന്നാണ് ദേവികയുടെ മറുപടി.

സി.പി.ഒ ഉദ്യോഗത്തിന് ഡിഗ്രിയൊന്നും വേണ്ട, പക്ഷേ ഇവരിൽ വലിയൊരു വിഭാഗം ബിരുദധാരിണികളാണ്, പലരും ഒന്നിലധികം ബിരുദങ്ങളുള്ളവരാണ്. സ്ഥിരവരുമാനമെന്ന ആ തീരമന്വേഷിച്ചു തുഴയുന്ന വളരെപ്പേർ ഇവർക്കിടയിലുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്ന സ്വപ്നത്തെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും കേരളപുരോഗമനസർക്കാരുകൾ തന്നെ – 2000 മുതലുള്ള ആണ്ടുകളിലെ കേരള ഇക്കണോമിക് സർവേ വായിച്ചുനോക്കിയാൽ മനസിലാകും.

സ്ത്രീകൾക്ക് വരുമാനദായകവും മാന്യവുമായ തൊഴിൽ സൃഷ്ടിക്കുന്നതിൽ കേരളം പരാജയപ്പെട്ടിരിക്കുന്നത് കേരളമാതൃകയിലെ കളങ്കമാണെന്ന് സി.പി.എം ന്യായീകരണത്തൊഴിലാളികളുടെ കണ്ണിലെ കരടായി മാറിയിരിക്കുന്ന ഡോ.കെ.പി കണ്ണൻ മാത്രമല്ല, അവരുടെ കണ്ണിലുണ്ണികളായ പ്രഫ. പ്രഭാത് പട്നായിക്കും ഡോ. വി കെ. രാമചന്ദ്രനും പറഞ്ഞിട്ടുണ്ട്.

വികസനവിഷയങ്ങളിൽ സ്വന്തം നാട്ടിലെ അമ്മമാരെയും പെൺമക്കളെയും ഒരുപോലെ തെരുവിൽ മഴയും വെയിലും കൊള്ളിച്ചും പരിഹസിച്ചും പീഡിപ്പിച്ച ആദ്യത്തെ സർക്കാർ എന്ന ലോകബഹുമതി താമസിയാതെ പിണറായിസർക്കാരിന് കിട്ടിയേക്കാം. സ്ത്രീപീഡനം തന്നെയാണ് സ്ത്രീശാക്തീകരണമെന്ന കുയുക്തി ഇന്ത്യയിലും ലോകത്തു പലയിടത്തും സാധാരണയായിക്കൊണ്ടിരിക്കുകയാണല്ലോ എന്നും ദേവിക കുറിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

സിവിൽ പോലീസ് ഉദ്യോഗാർത്ഥിനികളുടെ സങ്കടകരമായ സമരം അങ്ങനെ അവസാനിച്ചു. സർക്കാർ ശ്രദ്ധയാകർഷിക്കാൻ അവരുടെ ആത്മപീഡനത്തിന് കഴിഞ്ഞില്ല. അവർക്കും കിട്ടിയത് പുച്ഛം മാത്രം.

സ്ത്രീശാക്തീകരണത്തെയും സ്ത്രീവിദ്യാഭ്യാസത്തെയും ഇത്രയധികം വിറ്റുകാശാക്കിയ മറ്റൊരു കൂട്ടർ ഈ ഭൂമിയെ വേറെയുണ്ടാവില്ല, തോമസ് ഐസക്ക്പ്രഭൃതികളെപ്പോലെ, സിപിഎമ്മിനെപ്പോലെ. അവരുടെ കൺമുന്നിലാണ് പരീക്ഷയെഴുതിയ, ഫിസിക്കൽ ടെസ്റ്റും പാസായ, വനിതാ ഉദ്യോഗാർത്ഥികൾക്ക് ആത്മപീഡനം നടത്തി സർക്കാരിൻറെ ശ്രദ്ധ ആകർഷിക്കാൻ പെടാപ്പാടുപെടേണ്ടിവന്നത് – അതും ഫലശൂന്യമായി.

ആരാണീ സമരക്കാരികൾ? 1980കൾ മുതൽ ഉന്നതവിദ്യാഭ്യാസരംഗത്തേയ്ക്ക് കടക്കാൻ തുടങ്ങിയ മലയാളിസ്ത്രീകളുടെ ഏറ്റവും അവസാനത്തെ പുതിയ തലമുറക്കാരികളാണ് ഇവർ. സിപിഒ ഉദ്യോഗത്തിന് ഡിഗ്രിയൊന്നും വേണ്ട, പക്ഷേ ഇവരിൽ വലിയൊരു വിഭാഗം ബിരുദധാരിണികളാണ്, പലരും ഒന്നിലധികം ബിരുദങ്ങളുള്ളവരാണ്. സ്ഥിരവരുമാനമെന്ന ആ തീരമന്വേഷിച്ചു തുഴയുന്ന വളരെപ്പേർ ഇവർക്കിടയിലുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്ന സ്വപ്നത്തെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും കേരളപുരോഗമനസർക്കാരുകൾ തന്നെ – 2000 മുതലുള്ള ആണ്ടുകളിലെ കേരള ഇക്കണോമിക് സർവേ വായിച്ചുനോക്കിയാൽ മനസ്സിലാകും.

സ്ത്രീകൾക്ക് വരുമാനദായകവും മാന്യവുമായ തൊഴിൽ സൃഷ്ടിക്കുന്നതിൽ കേരളം പരാജയപ്പെട്ടിരിക്കുന്നത് കേരളമാതൃകയിലെ കളങ്കമാണെന്ന് സിപിഎം ന്യായീകരണത്തൊഴിലാളികളുടെ കണ്ണിലെ കരടായി മാറിയിരിക്കുന്ന ഡോ കെ പി കണ്ണൻ മാത്രമല്ല, അവരുടെ കണ്ണിലുണ്ണികളായ പ്രഫ പ്രഭാത് പട്നായിക്കും ഡോ വി കെ രാമചന്ദ്രനും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്ത്രീപക്ഷ സാമൂഹ്യഗവേഷകരും സാമ്പത്തികശാസ്ത്രജ്ഞരും പലവുരു ആവർത്തിച്ച കാര്യമാണിത്.

സിപിഒ ഉദ്യോഗാർത്ഥികൾ, സമരം ചെയ്യുന്ന ആശാവർക്കർമാരെപ്പോലെതന്നെ, സർക്കാരിൻറെ സ്ത്രീശാക്തീകരണപ്രതിബദ്ധതയിൽ വിശ്വാസമർപ്പിച്ചവരാണ്. അത് നിർവഹിക്കപ്പെടാത്ത നിരാശയിൽ, തങ്ങളുടെ അധികാരശൂന്യതയെ വീണ്ടുംവീണ്ടും പരസ്യപ്പെടുത്തുംവിധമുള്ള ആത്മപീഡനസമരങ്ങളിലൂടെ സർക്കാരിൻറെ ശ്രദ്ധ പിടിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്.

സമരം ചെയ്ത ചെറുപ്പക്കാരികളിൽ പലരും അമ്മയുടേത് ഏകവരുമാനമായ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതായത്, ഇവരുടെ തൊട്ടടുത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന ആശാവർക്കർമാരിൽ പലരുടെയും മക്കളെപ്പോലെയാണിവർ. അമ്മ കഷ്ടപ്പെട്ടു പണിയെടുത്തുകൊണ്ടുവരുന്ന ചെറിയസംഖ്യയോട് എവിടെയെങ്കിലും പണിയെടുത്തു തങ്ങൾ നേടുന്ന ചില്ലറവരുമാനത്തെ ചേർത്ത് വീടു പുലർത്താൻ സഹായിക്കുന്ന പെൺമക്കൾ. അനൌപചരികമേഖലയിൽ തുച്ഛവരുമാനത്തിന് ജോലി ചെയ്തുകൊണ്ട് പരീക്ഷക്കു തയ്യാറെടുത്തവരാണ്.

അവരുടെയിടയിൽ കേറ്ററിങ് തൊഴിലാളികളുണ്ട്, വിവാഹങ്ങളിൽ സ്വീകരണത്തൊഴിലാളികളായി പണിയെടുക്കുന്നവരുണ്ട്, സ്കൂൾ ബസ്സുകളിൽ ആയമാരായും, കടകളിൽ പാക്കിങ് തൊഴിലാളികളായും പണിയെടുത്ത് പഠിച്ചവരുണ്ട്. ഈ പണികൾ കൃത്യമായി വ്യവസ്ഥ ചെയ്യപ്പെട്ടവയല്ല. പലപ്പോഴും കക്കൂസ് കഴുകുന്നതടക്കം പണികൾ ഇവർക്ക് ആദ്യപണിയുടെയൊപ്പം ചെയ്യേണ്ടിവരാറുണ്ട്.

യാതൊരു വ്യവസ്ഥയുമില്ലാത്ത, തുച്ഛവരുമാനം മാത്രമാണ് ഇവയിൽ. റാങ്ക് ലിസ്റ്റിൽ പേരു വന്നപ്പോൾ ഈ നരകപ്പണികളിൽ നിന്ന് തങ്ങൾ വിമോചിക്കപ്പെട്ടു എന്ന് കരുതിയവർ വീണ്ടും ആ പടുകുഴിയിൽ വീണിരിക്കുന്നു. വേക്കൻസികൾ ഇല്ലാത്തതുകൊണ്ടല്ല, അവരെ ഒഴിവാക്കിയത്. സർക്കാരിൻറെ സാമ്പത്തികപിടിപ്പുകേടിന് ബലികൊടുക്കേണ്ടതും കേരളത്തിലെ സ്ത്രീകൾ തന്നെ.

സ്ഥിരമല്ലാത്തതും ജോലിഭാരത്തിന് വ്യവസ്ഥയില്ലാത്തതും വരുമാനം കുറഞ്ഞതുമായ ജോലികളിൽ സ്ത്രീകളെ കൂലിയെ സംബന്ധിച്ച പേശൽ പോലും അനുവദിക്കാതെ തളച്ചിടുന്ന കാഴ്ചയാണ് ആശാസമരം വെളിപ്പെടുത്തിയതെങ്കിൽ, വരുമാനം ഉറപ്പുള്ള, മാന്യവും സ്ഥിരവുമായ, ജോലികളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന, കാഴ്ചയാണ് സിപിഒ ഉദ്യോഗാർത്ഥിസമരം വെളിപ്പെടുത്തിയത്. ആ അനീതികളെ ചോദ്യംചെയ്തതിൻറെ പേരിലാണ് അവർ അപഹസിക്കപ്പെട്ടത്.

മീൻ വിൽക്കാൻ പൊയ്ക്കൂടെ എന്ന് ഒരു മന്ത്രി ചോദിച്ചുവെന്ന വാർത്ത ശരിയാണെങ്കിൽ, നിങ്ങൾക്ക് ഞങ്ങൾ പണ്ട് തന്ന സ്വയംസഹായമൂലയിൽ കിടന്നൂടെ എന്നാണ് വായിക്കേണ്ടത്. ആ മൂല അത്ര ഉൾക്കൊള്ളൽശേഷിയുള്ള ഇടമാണെന്ന് കേരളത്തിലെ ചെറുപ്പക്കാരികൾക്ക് തോന്നിയിരുന്നെങ്കിൽ അവർ ആരുടെയും ഉപദേശം കൂടാതെതന്നെ അങ്ങോട്ടുപോയേനെ. കേരളത്തിലെ സ്ത്രീസംരംഭകർക്ക്, കാര്യമായ പാർട്ടീസഹായമില്ലെങ്കിൽ, ജീവിക്കാനുള്ള വരുമാനം അതിൽ നിന്നു കിട്ടുന്നില്ലെന്നാണ് നിലവിലുള്ള പഠനങ്ങളിൽ ബഹുഭൂരിപക്ഷവും കാണിക്കുന്നത്.

വീട്ടുജോലിക്കാരികളായിക്കൂടെ എന്ന് ആശാസമരക്കാരോടും ഈ ചെറുപ്പക്കാരികളോടും ഒരുപോലെ ചോദിക്കുന്നവരുണ്ട്. നിങ്ങളുടെ വീടുകളിലെ സ്ത്രീകൾ വീട്ടുജോലിക്കാരായി വരുമാനം നേടിക്കൊള്ളാമെന്ന് പറഞ്ഞാൽ നിങ്ങൾ അവരെ കേൾക്കാനിടയില്ല – കാരണം സ്ത്രീകളായാലും പുരുഷന്മാരായാലും തൊഴിൽ എന്നു പറയുന്നത് വരുമാനമാർഗം മാത്രമല്ല, അത് സാമൂഹ്യ അംഗത്വത്തിൻറെയും പൊതുജീവിതത്തിലെ ഇടത്തിൻറെയും താക്കോൽ കൂടിയാണ്.

ഗാർഹികത്തൊഴിലാളിസ്ത്രീകളുടെ വരുമാനം മറ്റുള്ളവരെയപേക്ഷിച്ച് അല്പംകൂടി അധികമാകാം, പക്ഷേ ഇപ്പോഴും അവർക്ക് സാമൂഹ്യമാന്യത നൽകാൻ മലയാളിസമൂഹവരേണ്യമുഖ്യധാര തയ്യാറായിട്ടില്ല. അമ്മമാർ ഗാർഹികത്തൊഴിലാളികളാണെങ്കിൽ പെണ്മക്കൾക്ക് കല്യാണാലോചന വരാൻ ബുദ്ധിമുട്ടുള്ള സമൂഹത്തിലാണ് സർക്കാർ നടത്തുന്ന പരീക്ഷയെഴുതി ഫിസിക്കൽ ടെസ്റ്റും പാസായ യുവതികളോട് വീട്ടുജോലി അന്വേഷിക്കാൻ കുടവയറും തടവി ഗേറ്റഡ് കമ്മ്യൂണിറ്റിയ്ക്കകത്തു താമസിക്കുന്ന ചിലർ പറയുന്നത്.

വികസനവിഷയങ്ങളിൽ സ്വന്തം നാട്ടിലെ അമ്മമാരെയും പെൺമക്കളെയും ഒരുപോലെ തെരുവിൽ മഴയും വെയിലും കൊള്ളിച്ചും പരിഹസിച്ചും പീഡിപ്പിച്ച ആദ്യത്തെ സർക്കാർ എന്ന ലോകബഹുമതി താമസിയാതെ പിണറായിസർക്കാരിന് കിട്ടിയേക്കാം. സ്ത്രീപീഡനം തന്നെയാണ് സ്ത്രീശാക്തീകരണമെന്ന കുയുക്തി ഇന്ത്യയിലും ലോകത്തു പലയിടത്തും സാധാരണയായിക്കൊണ്ടിരിക്കുകയാണല്ലോ.

................................

സി.പി.എമ്മിനോടു ചേർന്നുനിൽക്കുന്ന സ്ത്രീപക്ഷ സാമൂഹ്യഗവേഷകരും സാമ്പത്തികശാസ്ത്രജ്ഞരും പലവുരു ആവർത്തിച്ച കാര്യമാണിത്. സി.പി.ഒ ഉദ്യോഗാർത്ഥികൾ, സമരം ചെയ്യുന്ന ആശാവർക്കർമാരെപ്പോലെതന്നെ, സർക്കാരിൻറെ സ്ത്രീശാക്തീകരണപ്രതിബദ്ധതയിൽ വിശ്വാസമർപ്പിച്ചവരാണ്. അത് നിർവഹിക്കപ്പെടാത്ത നിരാശയിൽ, തങ്ങളുടെ അധികാരശൂന്യതയെ വീണ്ടുംവീണ്ടും പരസ്യപ്പെടുത്തുംവിധമുള്ള ആത്മപീഡനസമരങ്ങളിലൂടെ സർക്കാരിൻറെ ശ്രദ്ധ പിടിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്.

സമരം ചെയ്ത ചെറുപ്പക്കാരികളിൽ പലരും അമ്മയുടേത് ഏകവരുമാനമായ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതായത്, ഇവരുടെ തൊട്ടടുത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന ആശാവർക്കർമാരിൽ പലരുടെയും മക്കളെപ്പോലെയാണിവർ. അമ്മ കഷ്ടപ്പെട്ടു പണിയെടുത്തുകൊണ്ടുവരുന്ന ചെറിയസംഖ്യയോട് എവിടെയെങ്കിലും പണിയെടുത്തു തങ്ങൾ നേടുന്ന ചില്ലറവരുമാനത്തെ ചേർത്ത് വീടു പുലർത്താൻ സഹായിക്കുന്ന പെൺമക്കൾ. അനൌപചരികമേഖലയിൽ തുച്ഛവരുമാനത്തിന് ജോലി ചെയ്തുകൊണ്ട് പരീക്ഷയ്ക്കു തയ്യാറെടുത്തവരാണ്. അവരുടെയിടയിൽ കേറ്ററിങ് തൊഴിലാളികളുണ്ട്, വിവാഹങ്ങളിൽ സ്വീകരണത്തൊഴിലാളികളായി പണിയെടുക്കുന്നവരുണ്ട്, സ്കൂൾ ബസ്സുകളിൽ ആയമാരായും, കടകളിൽ പാക്കിങ് തൊഴിലാളികളായും പണിയെടുത്ത് പഠിച്ചവരുണ്ട്. ഈ പണികൾ കൃത്യമായി വ്യവസ്ഥ ചെയ്യപ്പെട്ടവയല്ല. പലപ്പോഴും കക്കൂസ് കഴുകുന്നതടക്കം പണികൾ ഇവർക്ക് ആദ്യപണിയുടെയൊപ്പം ചെയ്യേണ്ടിവരാറുണ്ട്. യാതൊരു വ്യവസ്ഥയുമില്ലാത്ത, തുച്ഛവരുമാനം മാത്രമാണ് ഇവയിൽ. റാങ്ക് ലിസ്റ്റിൽ പേരു വന്നപ്പോൾ ഈ നരകപ്പണികളിൽ നിന്ന് തങ്ങൾ വിമോചിക്കപ്പെട്ടു എന്ന് കരുതിയവർ വീണ്ടും ആ പടുകുഴിയിൽ വീണിരിക്കുന്നു. വേക്കൻസികൾ ഇല്ലാത്തതുകൊണ്ടല്ല, അവരെ ഒഴിവാക്കിയത്. സർക്കാരിൻറെ സാമ്പത്തികപിടിപ്പുകേടിന് ബലികൊടുക്കേണ്ടതും കേരളത്തിലെ സ്ത്രീകൾ തന്നെ.

സ്ഥിരമല്ലാത്തതും ജോലിഭാരത്തിന് വ്യവസ്ഥയില്ലാത്തതും വരുമാനം കുറഞ്ഞതുമായ ജോലികളിൽ സ്ത്രീകളെ കൂലിയെ സംബന്ധിച്ച പേശൽ പോലും അനുവദിക്കാതെ തളച്ചിടുന്ന കാഴ്ചയാണ് ആശാസമരം വെളിപ്പെടുത്തിയതെങ്കിൽ, വരുമാനം ഉറപ്പുള്ള, മാന്യവും സ്ഥിരവുമായ, ജോലികളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന, കാഴ്ചയാണ് സിപിഒ ഉദ്യോഗാർത്ഥിസമരം വെളിപ്പെടുത്തിയത്. ആ അനീതികളെ ചോദ്യംചെയ്തതിൻറെ പേരിലാണ് അവർ അപഹസിക്കപ്പെട്ടത്. മീൻ വിൽക്കാൻ പൊയ്ക്കൂടെ എന്ന് ഒരു മന്ത്രി ചോദിച്ചുവെന്ന വാർത്ത ശരിയാണെങ്കിൽ, നിങ്ങൾക്ക് ഞങ്ങൾ പണ്ട് തന്ന സ്വയംസഹായമൂലയിൽ കിടന്നൂടെ എന്നാണ് വായിക്കേണ്ടത്. ആ മൂല അത്ര ഉൾക്കൊള്ളൽശേഷിയുള്ള ഇടമാണെന്ന് കേരളത്തിലെ ചെറുപ്പക്കാരികൾക്ക് തോന്നിയിരുന്നെങ്കിൽ അവർ ആരുടെയും ഉപദേശം കൂടാതെതന്നെ അങ്ങോട്ടുപോയേനെ. കേരളത്തിലെ സ്ത്രീസംരംഭകർക്ക്, കാര്യമായ പാർട്ടീസഹായമില്ലെങ്കിൽ, ജീവിക്കാനുള്ള വരുമാനം അതിൽ നിന്നു കിട്ടുന്നില്ലെന്നാണ് നിലവിലുള്ള പഠനങ്ങളിൽ ബഹുഭൂരിപക്ഷവും കാണിക്കുന്നത്.

വീട്ടുജോലിക്കാരികളായിക്കൂടെ എന്ന് ആശാസമരക്കാരോടും ഈ ചെറുപ്പക്കാരികളോടും ഒരുപോലെ ചോദിക്കുന്നവരുണ്ട്. നിങ്ങളുടെ വീടുകളിലെ സ്ത്രീകൾ വീട്ടുജോലിക്കാരായി വരുമാനം നേടിക്കൊള്ളാമെന്ന് പറഞ്ഞാൽ നിങ്ങൾ അവരെ കേൾക്കാനിടയില്ല – കാരണം സ്ത്രീകളായാലും പുരുഷന്മാരായാലും തൊഴിൽ എന്നു പറയുന്നത് വരുമാനമാർഗം മാത്രമല്ല, അത് സാമൂഹ്യ അംഗത്വത്തിൻറെയും പൊതുജീവിതത്തിലെ ഇടത്തിൻറെയും താക്കോൽ കൂടിയാണ്.

ഗാർഹികത്തൊഴിലാളിസ്ത്രീകളുടെ വരുമാനം മറ്റുള്ളവരെയപേക്ഷിച്ച് അല്പംകൂടി അധികമാകാം, പക്ഷേ ഇപ്പോഴും അവർക്ക് സാമൂഹ്യമാന്യത നൽകാൻ മലയാളിസമൂഹവരേണ്യമുഖ്യധാര തയ്യാറായിട്ടില്ല. അമ്മമാർ ഗാർഹികത്തൊഴിലാളികളാണെങ്കിൽ പെണ്മക്കൾക്ക് കല്യാണാലോചന വരാൻ ബുദ്ധിമുട്ടുള്ള സമൂഹത്തിലാണ് സർക്കാർ നടത്തുന്ന പരീക്ഷയെഴുതി ഫിസിക്കൽ ടെസ്റ്റും പാസായ യുവതികളോട് വീട്ടുജോലി അന്വേഷിക്കാൻ കുടവയറും തടവി ഗേറ്റഡ് കമ്മ്യൂണിറ്റിയ്ക്കകത്തു താമസിക്കുന്ന ചിലർ പറയുന്നത്.

വികസനവിഷയങ്ങളിൽ സ്വന്തം നാട്ടിലെ അമ്മമാരെയും പെൺമക്കളെയും ഒരുപോലെ തെരുവിൽ മഴയും വെയിലും കൊള്ളിച്ചും പരിഹസിച്ചും പീഡിപ്പിച്ച ആദ്യത്തെ സർക്കാർ എന്ന ലോകബഹുമതി താമസിയാതെ പിണറായിസർക്കാരിന് കിട്ടിയേക്കാം. സ്ത്രീപീഡനം തന്നെയാണ് സ്ത്രീശാക്തീകരണമെന്ന കുയുക്തി ഇന്ത്യയിലും ലോകത്തു പലയിടത്തും സാധാരണയായിക്കൊണ്ടിരിക്കുകയാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. J. Devika
News Summary - Who are these protestors? -Dr. J. Devika
Next Story