Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.​ഐ ടൂ​ളു​ക​ളെ...

എ.​ഐ ടൂ​ളു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല, ധ​വ​ള​പ​​ത്രത്തിൽ മ​റു​പ​ടി​യു​മാ​യി കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ

text_fields
bookmark_border
എ.​ഐ ടൂ​ളു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല, ധ​വ​ള​പ​​ത്രത്തിൽ മ​റു​പ​ടി​യു​മാ​യി കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ധ​വ​ള​പ​ത്രം എ.​ഐ. നി​ർ​മ്മി​ത​മെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി വി​ദ​ഗ്ധ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ. മി​ക​ച്ച സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ജ്ഞ​രാ​ണ് ധ​വ​ള​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നും എ.​ഐ ടൂ​ളു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഒ​രാ​വ​ശ്യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​യും സി.​ഡി.​എ​സി​ലെ​യും വി​ദ​ഗ്ധ​ർ ത​ന്നെ വി​ദ​ഗ്ധ സ​മി​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡാ​റ്റ സ​മാ​ഹ​രി​ക്കാ​നും എ.​ഐ സ​ഹാ​യം തേ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്ക​ലി​നെ വി​ദ​ഗ്ധ സ​മി​തി പോ​സി​റ്റീ​വാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​റാ​ണ്.

മ​റ്റൊ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബോ​ണ്ട് വ​ഴി ക​ട​മെ​ടു​ക്കാ​മെ​ന്ന​താ​ണ്. ഇ​ത് വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ചെ​ല​വ​ഴി​ക്കാം. ഇ​ത് ബ​ജ​റ്റി​ന് പു​റ​ത്തെ ക​ട​മെ​ടു​പ്പാ​യി കൂ​ട്ടു​ക​യി​ല്ല. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള പ​ണം ക്രി​യാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​കാ​ര്യ​വ​ത്ക​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് സൂ​ചി​പ്പി​ച്ച​ത്. അ​വ​ർ കൂ​ടു​ത​ൽ നി​ക്ഷേ​പ​മി​റ​ക്കി​യാ​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ ഉ​ൽ​പ്പാ​ദ​ന​മു​ണ്ടാ​കും. അ​പ്പോ​ൾ നി​കു​തി വ​രു​മാ​ന​വും വ​ർ​ധി​ക്കും. വ​ലി​യ ന​ഷ്ട​ത്തി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ങ്ങ​നെ വി​ടാ​നാ​വി​ല്ല. ഇ​വ​യു​ടെ ആ​കെ ന​ഷ്ടം 2021-22 ലെ 31,571 ​കോ​ടി​യി​ൽ നി​ന്ന് 2024-25 ൽ 78,851 ​കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നു. നി​കു​തി​ദാ​യ​ക​ർ എ​ന്തി​നാ​ണ് ഇ​തി​ന് വേ​ണ്ടി വീ​ണ്ടും മു​ത​ലി​റ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണം. ഇ​തി​ൽ ത​ന്നെ കെ.​എ​സ്.​ആ​ർ.​ടി.​സി., കെ.​എ​സ്.​ഇ.​ബി., ജ​ല അ​തോ​റി​റ്റി പോ​ലെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​മ​ഗ്ര പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ർ​ദേശം.

ക​ട​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. വ​രു​മാ​നം കൂ​ട്ടു​ക​യും ചെ​ല​വ് കു​റ​ക്കു​ക​യും വേ​ണ​മെ​ന്ന് കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കി​ഫ്ബി പു​നഃ​സം​ഘ​ട​ന എ​ങ്ങ​നെ​യെ​ന്ന​ത് വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന മൂ​ന്ന് ശ​ത​മാ​നം ക​ട​മെ​ടു​പ്പ് പ​രി​ധി​ക്ക് പു​റ​മേ കൂ​ടു​ത​ൽ ക​ട​മെ​ടു​ത്ത് വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്ക് ചെ​ല​വി​ടാ​ൻ വേ​ണ്ടി​യാ​ണ് കി​ഫ്ബി രൂ​പ​വ​ത്ക​രി​ച്ച​ത്. എ​ന്നാ​ൽ ബ​ജ​റ്റി​ന് പു​റ​ത്തു​ള്ള ഈ ​ക​ട​മെ​ടു​പ്പും സ​ർ​ക്കാ​റി​ന്റെ ക​ട​മെ​ടു​പ്പാ​യാ​ണ് സി.​എ.​ജി. പ​രി​ഗ​ണി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് 7.5 ശ​ത​മാ​നം പ​ലി​ശ​ക്ക് കി​ട്ടു​ന്ന വാ​യ്പ കി​ഫ്ബി​യെ കൊ​ണ്ട് ഒ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ന് എ​ടു​പ്പി​ക്കേ​ണ്ട​തി​ല്ല​ല്ലോ​യെ​ന്നും കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtWhite PaperAI toolKerala News
News Summary - No need to rely on AI tools, says K.M. Chandrasekaran in response to white paper
Next Story