Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാങ്ങ പറിക്കുന്നതിനിടെ ടെറസിൽനിന്ന് ഗേറ്റിനുമേൽ വീണു; വായിൽ കമ്പി തുളച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
മലപ്പുറം പുളിക്കലാണ് സംഭവം
മാങ്ങ പറിക്കുന്നതിനിടെ ടെറസിൽനിന്ന് ഗേറ്റിനുമേൽ വീണു; വായിൽ കമ്പി തുളച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്
cancel

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ടെറസിൽനിന്ന് വീണ വിദ്യാർഥിയുടെ വായിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി തുളച്ചുകയറി. മലപ്പുറം പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് ഗുരുതര പരിക്ക്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. വീടിന്റെ ടെറസിനോട് ചേർന്ന മാവിൽനിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെയുള്ള ഗേറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു മാസിൻ. വീഴ്ചയുടെ ആഘാതത്തിൽ ഗേറ്റിന്റെ കൂർത്ത കമ്പികൾ കുട്ടിയുടെ വായിലേക്ക് തുളച്ചുകയറി.

അപകടം അറിഞ്ഞയുടൻ ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് ഗേറ്റിന്റെ കമ്പികൾ മുറിച്ചെടുക്കുകയായിരുന്നു. വായിൽ തറച്ച കമ്പിയോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം ആശുപത്രിയിലെത്തി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വായിൽ തറച്ച ഭാഗമൊഴികെയുള്ള ബാക്കി കമ്പികൾ മുറിച്ചുമാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് മാസിനെ വിധേയമാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - While picking mangoes, the student fell from the terrace onto the gate; a wire pierced his mouth and he was seriously injured
Next Story