ശർക്കരകുടത്തിൽ ഈച്ച കയറുമെന്ന് ജി. സുധാകരൻ; ‘പണവും സ്വർണവും എവിടെയുണ്ടോ അവിടെ മോഷണവും ഉണ്ടാകും’
text_fieldsജി. സുധാകരൻ
ആലപ്പുഴ: പണവും സ്വർണവും എവിടെയുണ്ടോ അവിടെ മോഷണവുമുണ്ടാകുമെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴ യു.ഐ.ടിയുടെ മുപ്പതാംവാർഷികത്തോട് അനുബന്ധിച്ചുള്ള സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്നര വർഷം താൻ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് മോഷണം ഒന്നും നടന്നില്ല. ട്രഷറിയിലെ പണം പോകാത്തത് സർക്കാർ അതേപോലെ സൂക്ഷിക്കുന്നത് കൊണ്ടാണ്. ബാങ്കിൽ സൂക്ഷിക്കുന്നതും അതുപോലെയാണ്. ശർക്കരകുടത്തിൽ ഈച്ച കയറുമെന്നും ജി. സുധാകരൻ പറഞ്ഞു.
സാധാരണസ്ഥലം പോലെയല്ല ദേവസ്വം. ജനങ്ങളിൽ 90 ശതമാനവും വിശ്വാസികളാണ്. അവർ പെട്ടെന്ന് പ്രകോപിതരാകും. തനിക്കു ശേഷം കടന്നപ്പള്ളി മന്ത്രിയായപ്പോൾ എല്ലാം കൊണ്ടുപോയെന്ന് താൻ പറഞ്ഞതായി വിമർശനം വന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
തന്‍റെ കാലത്ത് ശരിയായ രീതിയിൽ സംരക്ഷിച്ചുവെന്നാണ് പറഞ്ഞത്. പരശുരാമൻ മഴുവെറിഞ്ഞൊന്നും അല്ല കേരളം ഉണ്ടായത്. വിപ്ലവം നടത്തിയാണെന്നും ജി. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

