Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയരാഘവൻ വായ തുറന്നാൽ...

വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം- രമേശ് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

​തിരു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സി.പി.എമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എ.വിജയരാഘവനിൽ നിന്ന് പുറത്തുവരുന്നത്.

വി​ജ​യ​രാ​ഘ​വ​ൻ വാ​തു​റ​ന്നാ​ൽ വ​ർ​ഗീ​യ​ത മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ കഴിയുകയുള്ളൂ. ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കകുയായിരുന്നു ചെന്നിത്തല.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​ക്കാ​ർ വീ​ടു വ​ച്ചു ന​ൽ​കു​ന്ന​തെ​ന്ന പ്രതീതി വ​രു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. യു​.ഡി​.എ​ഫ് ഭ​ര​ണ​കാ​ല​ത്ത് നാ​ലേ​കാ​ൽ ല​ക്ഷം വീ​ടു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഏ​തു സ​ർ​ക്കാ​ർ വീ​ടു വെച്ചു​കൊ​ടു​ത്താ​ലും ന​ല്ല​കാ​ര്യ​മാ​ണ്. എ​ന്നാ​ൽ വ​ലി​യ വീ​മ്പു പ​റ​യേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണ്. സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം. മേ​ഖ​ല​യി​ൽ സി​.പി​.എം നി​ര​ന്ത​രം അ​ക്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaA. Vijayaraghava
News Summary - When Vijayaraghavan opens his mouth, he says only communalism - Ramesh Chennithala
Next Story