Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖജനാവ് കാലിയല്ല;...

ഖജനാവ് കാലിയല്ല; പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കി ഉണ്ടായിരുന്നത് 5,429 കോടി രൂപ

text_fields
bookmark_border
ഖജനാവ് കാലിയല്ല; പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കി ഉണ്ടായിരുന്നത്  5,429 കോടി രൂപ
cancel

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണ് രേഖയിലുള്ളത്.

സംസ്ഥാനത്ത് സാമ്പത്തിക നില പൂർണമായും തകർന്നടിഞ്ഞുവെന്നും ധവ‍ള പത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. ധവള പത്രമിറക്കാൻ സർക്കാർ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്ത് വരുന്നത്.

കേരളം പാപ്പരായ സംസ്ഥാനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി നേരത്തെ ആരോപിച്ചിരുന്നു. ആന്‍റണിയുടെ പരാമർശത്തിനു പിന്നാലെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കി വെച്ചാണ് സര്‍ക്കാർ പടിയിറങ്ങിയതെന്നുമാണ് കെ.എൻ ബാലഗോപാൽ മറുപടി നൽകിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurypinarayi governmentLatest News
News Summary - When the Pinarayi government stepped down the treasury balance was Rs 5,4229 crore
Next Story