
അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ് പിരിച്ചുവിടും, ലവ് ജിഹാദ് നിയമം കൊണ്ടുവരും -കെ. സുേരന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുേരന്ദ്രൻ. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണം ഏൽപ്പിക്കും. സർക്കാറിന്‍റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്‍റെ കാരണമെന്നും സുേരന്ദ്രൻ പറഞ്ഞു.
അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തും ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്നും സുേരന്ദ്രൻ കൂട്ടിച്ചേർത്തു. യു.ഡി.എഫും എൽ.ഡി.എഫും ലവ് ജിഹാദ് നിയമം കൊണ്ടുവരാൻ തയാറുണ്ടോയെന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ കാര്യത്തിൽ പ്രസ്താവനകൾ കൊണ്ട് കാര്യമില്ലെന്നും നടപടികളാണ് ആവശ്യമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ശബരിമല കാലത്ത് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത് യു.ഡി.എഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്‍റെ ഒരു നേതാവും സമരത്തിൽ തങ്ങൾക്കൊപ്പമില്ലായിരുന്നു. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി ക്രൂരമായ നിലപാട് സ്വീകരിച്ചു. ഒരു പ്രസ്താവന പോലും ഇറക്കിയില്ല. ഹിന്ദുക്കളുടെ കാര്യമായതിനാൽ അവർ എന്തുവേണമെങ്കിലും ആയിക്കോട്ടെയെന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടിക്കെന്നും കെ. സുേരന്ദ്രൻ പറഞ്ഞു.