Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്​സ്​ആപ്പ്​​...

വാട്​സ്​ആപ്പ്​​ ഗ്രൂപ്പിൽ അശ്ലീല ചിത്രം; സി.പി.എം നേതാവിനെതിരെ നടപടി

text_fields
bookmark_border
വാട്​സ്​ആപ്പ്​​ ഗ്രൂപ്പിൽ അശ്ലീല ചിത്രം;  സി.പി.എം നേതാവിനെതിരെ നടപടി
cancel
ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്​ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്​റ്റുചെയ്ത സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി. സി.പി.എം പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, ആശ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആർ. ശശികുമാറിനെയാണ്​ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്​. മൂന്നുമാസത്തേക്കാണ് സസ്​പെൻഷൻ. കഴിഞ്ഞദിവസം ചേർന്ന ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.

നിലവിൽ സി.പി.എം ഏരിയ സെക്രട്ടറിയായ എം.എ. അലിയാർ സ്ഥാനം ഒഴിയാനും ഈ സ്ഥാനത്തേക്ക് ശശികുമാറിനെ കൊണ്ടുവരാനും നേര​േത്ത ധാരണ ആയിരുന്നു. ഇതിന്​ പിന്നാലെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനമുണ്ടായത്.

ദിവസങ്ങൾക്ക് മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സ്​ആപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്​റ്റ്​ ചെയ്തത്. നേതാവിനെ രക്ഷിക്കാൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പാർട്ടിയിൽനിന്ന്​ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - whatsapp
Next Story