Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്​സ്​ആപ്പിലൂടെ...

വാട്​സ്​ആപ്പിലൂടെ സൈബര്‍ ആക്രമണം; വിദ്യാര്‍ഥിയുടെ ഫോണ്‍ തകരാറിലായി

text_fields
bookmark_border
വാട്​സ്​ആപ്പിലൂടെ സൈബര്‍ ആക്രമണം; വിദ്യാര്‍ഥിയുടെ ഫോണ്‍ തകരാറിലായി
cancel

വടകര: വാട്​സ്​ആപ് സന്ദേശത്തിലൂടെ വൈറസ് കയറി പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണി‍​െൻറയും കമ്പ്യൂട്ടറി‍​ െൻറയും പ്രവര്‍ത്തനം അവതാളത്തിലായി. അഴിയൂര്‍ കല്ലാമല ബയാൻ പാലസില്‍ ഷുക്കൂര്‍ തങ്ങളുടെ മകന്‍ മിഷാലി‍​െൻറ ഫോണി ലാണ് സൈബര്‍ ആക്രമണം. മറ്റാര്‍ക്കോ വേണ്ടിയുള്ള സൈബര്‍ ക്വട്ടേഷനാണിതെന്നാണ് പരാതി.

വ്യാഴാഴ്ച രാത്രി മിഷാല ി‍​െൻറ വാട്​സ്​ആപിലേക്ക് കന്നട ഭാഷയിൽ ലിങ്ക് സന്ദേശമെത്തി. ഇതില്‍ തൊട്ടയുടന്‍ ഫോണ്‍ റീസ്​റ്റാര്‍ട്ട് ആവുക യും പിന്നീട് പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്തു. ഇടക്ക്​ ഓഫായി. ഫോണി‍​െൻറ പ്രവര്‍ത്തനം മറ്റാരോ നിയന്ത്രിക്കുന്നതായി തോന്നുകയും വീട്ടിലെ കമ്പ്യൂട്ടറില്‍ മൊബൈല്‍ ഫോണി​​െൻറ ഡിസ്​പ്ലേ തെളിയുകയും ചെയ്​തു.

ഈ സമയം സഹോദരന്‍ കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്നു. തുടർന്ന്​ കമ്പ്യൂട്ടറും ഹാങ് ആവുകയും ഓഫാവുകയും ചെയ്തു. വൈഫൈ കണക്​ഷനിലാണ് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉണ്ടായിരുന്നത്. വാട്​സ്​ആപ്​​ സന്ദേശം വന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ തൃശൂരിലെ സ്ത്രീയാണ് സംസാരിച്ചത്​. വാട്​സ്​ആപ്​​ സൗകര്യമൊന്നുമില്ലാത്ത ഫോണാണിതെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു പിന്നാലെ അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണിയും വന്നു.

പരിചിതമല്ലാത്ത വാട്​സ്​ആപ്​​ ഗ്രൂപ്പില്‍ മിഷാലിനെ ചേര്‍ക്കുകയും ചെയ്​തു. ഈ ഗ്രൂപ്പില്‍ വന്ന സന്ദേശം മുഴുവന്‍ ഫോണില്‍ ബോംബിട്ടു എന്ന രീതിയിലുള്ളതായിരുന്നു. സൈബര്‍ ആക്രമണത്തെ ഗ്രൂപ്പിലെ അംഗങ്ങള്‍ വിശേഷിപ്പിക്കുന്നത് ബോംബ് എന്ന പ്രയോഗത്തിലൂടെയാണ്. അഡ്മി‍​െൻറ നമ്പര്‍ നോക്കിയപ്പോള്‍ അത് മിഷാലി‍​െൻറ സഹപാഠിയാണെന്ന് തെളിഞ്ഞു. ഇയാളെ കണ്ട്, കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മിഷാലി‍​െൻറ നമ്പര്‍ വാട്​സ്​ആപ്​​ ഗ്രൂപ്പിന് നല്‍കിയത് ഇയാളാണെന്ന് വ്യക്തമായി.

ഇത്തരത്തില്‍ 17 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. പലതും ഒരു യുവനട​​െൻറ പേരിലാണ് അറിയപ്പെടുന്നത്. തനിക്കൊന്നും അറിയില്ലെന്നും ഗ്രൂപ്പിലെ ബോംബ് സന്ദേശങ്ങളില്‍ സംശയം തോന്നി ഇത്​ എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ആരുടെയെങ്കിലും നമ്പര്‍ തന്നാല്‍ കാണിച്ചുതരാമെന്ന മറുപടിയാണ്​ കിട്ടിയതെന്നുമാണ്​ സഹപാഠി പറഞ്ഞത്​. ഇതിനിടെ, പരാതിയുമായി പോകേണ്ടെന്നും ഫോണും കമ്പ്യൂട്ടറുമെല്ലാം ശരിയാക്കാമെന്നും ഗ്രൂപ്പിലൂടെ വാഗ്ദാനം ലഭിച്ചതായി വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - whatsapp
Next Story