രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ് സ്റ്റാറ്റസ്: ഡിവൈ.എസ്.പിയോട് വിശദീകരണം തേടി
text_fieldsപാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ട ഡിവൈ.എസ്.പിയോട് പാലക്കാട് പൊലീസ് മേധാവി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ആലത്തൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാറാണ് സ്റ്റാറ്റസിട്ടത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാരലംഘനമുണ്ടായെന്നും ഹൈകോടതി വിധികൾ കാറ്റിൽപറത്തിയെന്നും മനോജ് കുമാറിന്റെ സ്റ്റാറ്റസിൽ പറയുന്നു. ‘‘ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വി.ഐ.പി പരിഗണന നൽകരുതെന്നും വാഹനത്തിൽ മല കയറ്റരുതെന്നുമുള്ള ആചാരങ്ങൾ ഇന്ത്യൻ പ്രസിഡൻറും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ലംഘിച്ചു.
സംഘികളും കോൺഗ്രസും നാമജപയാത്രകൾ നടത്തിയില്ല. ഇത് പിണറായി വിജയനോ ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിൽ എന്താകും പുകില്. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണ്’’ എന്നിങ്ങനെയാണ് സ്റ്റാറ്റസിൽ പറയുന്നത്. അതേസമയം, ട്രെയിൻയാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആവുകയായിരുന്നുവെന്നാണ് ഡിവൈ.എസ്.പി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

