വാട്സ് ആപ്പിൽ നഗ്നചിത്രം: സി.പി.എം നേതാവിനെതിരെ നടപടി
text_fieldsകണ്ണൂർ: പയ്യന്നൂരിൽ പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നഗ്നചിത്രമിട്ട സി.പി.എം നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി. പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധുവിനെതിരെയാണ് നടപടി. പുതിയ ഏരിയ സെക്രട്ടറിയായി വി. കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടങ്ങുന്ന 'നാട്ടുഗ്രാമം മുത്തത്തി' എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിെച്ചങ്കിലും ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലീറ്റ് ഫോര്‍ മി ഓപ്ഷനാണ് തിരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍നിന്ന് എക്സിറ്റടിക്കുകയും ചെയ്തു. ഇത് പാർട്ടിയിൽ ചർച്ചയായതോെടയാണ് ജില്ല നേതൃത്വം ഇടപെട്ട് നടപടിയെടുത്തത്. പാർട്ടിയുടെ യശസ്സിന് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാലാണ് കെ.പി. മധുവിനെതിരായ നടപടിയെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

