Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വാട്ട്സ്ആപ്പ്...

'വാട്ട്സ്ആപ്പ് നിരോധിക്കണം'; പൊതു താൽപര്യ ഹർജി ഹൈകോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
WhatsApp ban
cancel

കൊച്ചി: ജനപ്രിയ മെസേജിങ്​ ആപ്പായ വാട്ട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും. കേന്ദ്ര ഐ.ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ്​ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ്​​ കുമളി സ്വദേശിയായ ഓമനക്കുട്ടൻ ജൂൺ 23ന്​ ഹൈകോടതിയെ സമീപിച്ചത്​.

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ ഇന്ന്​ കേസ്​ പരിഗണിക്കുന്നത്​. കേസിൽ നേരത്തെ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടെയും നിലപാട് തേടിയിരുന്നു.

അപ്ലിക്കേഷൻ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യത​യുണ്ടെന്നും ഹരജിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtwhatsapp banPublic interest litigation
News Summary - WhatsApp ban: kerala High Court will hear the public interest litigation today
Next Story