മുഖ്യമന്ത്രിക്കെതിരെ വാട്സ് ആപ്പിൽ തെറിയഭിഷേകം നടത്തിയ യുവാവ് പൊലീസ് പിടിയിൽ
text_fieldsഎടക്കാട് (കണ്ണൂർ): മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സ് ആപ് ഗ്രൂപ്പിൽ തെറിയഭിഷേകം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മാവിലായിയിലെ പൊയ്യാലിൽ ഹൗസിൽ വൈഷ്ണവാണ് (20) പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് കാടാച്ചിറയിൽനിന്ന് എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ എടക്കാട് സ്റ്റേഷനിലെത്തിച്ച് കേസ് ചാർജ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
മാവിലായി പ്രദേശത്തെ യുവാക്കളുടെ ഒരു വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ തെറിപറയുന്ന ഓഡിയോ മെസേജ് ഇടുകയായിരുന്നു. തുടർന്ന് മാവിലായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് എടക്കാട് എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
