Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സ്ട്രോങ്റൂമിൽ...

‘സ്ട്രോങ്റൂമിൽ ലാപ്ടോപ്പുമായി രണ്ടുമണിക്കൂർ അവർ എന്തു ചെയ്യുകയായിരുന്നു?- കോഴിക്കോട്ട് വി.വി പാറ്റ് എണ്ണണമെന്ന നിലപാട് കടുപ്പിച്ച് യു.ഡി.എഫ്

text_fields
bookmark_border
‘സ്ട്രോങ്റൂമിൽ ലാപ്ടോപ്പുമായി രണ്ടുമണിക്കൂർ അവർ എന്തു ചെയ്യുകയായിരുന്നു?- കോഴിക്കോട്ട് വി.വി പാറ്റ് എണ്ണണമെന്ന നിലപാട് കടുപ്പിച്ച് യു.ഡി.എഫ്
cancel

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിലെയും മുഴുവൻ വി.വി പാറ്റുകളും എണ്ണണമെന്ന നിലപാടിൽ പിറകോട്ടില്ലെന്ന് യു.ഡി.എഫ്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാമിലെ സ്‌ട്രോങ് റൂമിനോടുചേർന്നുള്ള മെറ്റീരിയൽ റൂമിൽ ഡയറി മറന്നുവെച്ചു എന്ന് പറഞ്ഞ് അകത്തു കയറിയ ഉദ്യോഗസ്ഥർ ലാപ്ടോപ്പുകളുമായി രണ്ടുമണിക്കൂറോളം എന്തെടുക്കുകയായിരുന്നുവെന്ന് കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ജയന്ത് ചോദിച്ചു. ഇ.വി.എമ്മിൽ അട്ടിമറി നടത്തിയതായി തങ്ങൾ സംശയിക്കുന്നുണ്ടെന്നും ജയന്ത് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.

ഇക്കാര്യമുന്നയിച്ച് കോഴിക്കോട്ടെ ആറു യു.ഡി.എഫ് സ്ഥാനാർഥികൾ കഴിഞ്ഞദിവസം സംസ്ഥാന ചീഫ് ഇലക്‌ട്രറൽ ഓഫീസർ രത്തൻ ഖേൽക്കർക്ക് കത്തുനൽകിയിരുന്നു. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ കെ. പ്രവീ‍ൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, കെ. ജയന്ത്, ഫൈസൽ ബാബു, ഫാത്തിമ തഹ്‍ലിയ, വി.ടി. സൂരജ് എന്നിവരാണ് കമീഷന് പരാതി നൽകിയത്.

ജെ.​ഡി.​ടി​യി​ലെ മെ​റ്റീ​രി​യ​ല്‍ റൂ​മി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വേ​ശി​ച്ച സം​ഭ​വം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ ബാ​ധി​ക്കാം. ഭ​ര​ണ​ഘ​ട​ന​യു​ടെ 324-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍ണ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​ണ്ടെ​ന്നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു. പേ​രാ​മ്പ്ര​യി​ലെ സ്‌​ട്രോ​ങ് റൂ​മി​ന് സ​മീ​പ​ത്തെ മു​റി തു​റ​ന്ന സം​ഭ​വ​ത്തി​ലും കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ സ്‌​ട്രോ​ങ് റൂ​മി​ന് സ​മീ​പ​ത്തെ​ത്തി​യ വി​ഷ​യ​ത്തി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ല ക​ല​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്‌​ട്രോ​ങ് റൂ​മി​ന് സ​മീ​പ​ത്തെ മു​റി തു​റ​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത ക​ല​ക്ട​റു​ടെ ന​ട​പ​ടി വി​​ശ്വാസ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ​യി​ല്‍നി​ന്നും ആ​രോ​പ​ണ വി​ധേ​യ​രാ​യ ര​ണ്ട് വ​ര​ണാ​ധി​കാ​രി​ക​ളെ​യും മാ​റ്റ​ണം. സ്ട്രോങ് റൂമിന്റെ സുരക്ഷാവലയത്തിൽ പ്രവേശിച്ച കൊയിലാണ്ടിയിലെ റിട്ടേണിങ് ഓഫീസർക്ക് നോട്ടീസ് നൽകിയതല്ലാതെ ഒരു നടപടിയും കലക്ടർ സ്വീകരിച്ചില്ല.

പേരാമ്പ്രയിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നുപറഞ്ഞെങ്കിലും അതുമുണ്ടായില്ല. കലക്ടർ അട്ടിമറിക്ക്‌ കൂട്ടുനിന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഏപ്രിൽ 20ന് രാവിലെ 11.15 മുതൽ ഉച്ച 1.50 വരെയുള്ള സമയം എന്താണ് പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂമിൽ നടന്നതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. എല്ലാം ഹാക്കുചെയ്യപ്പെടുന്ന കാലഘട്ടമാണ്. മെറ്റീരിയൽ റൂമിൽ കയറിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും കൈയിലുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം. അന്നത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vvpatElection Newsstrong roomUDFKerala Assembly Election 2026
News Summary - ‘What were they doing in the strongroom with a laptop for two hours?’ - UDF toughens stance on counting VVPAT in Kozhikode
Next Story