Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പ്ലീസ്, ലൈക്കും...

'പ്ലീസ്, ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യണേ...'

text_fields
bookmark_border
പ്ലീസ്, ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യണേ...
cancel

'ന​മു​ക്കി​ട​യി​ൽ ഇ​ന്ന് ര​ണ്ടു​ത​രം ആ​ളു​ക​ളു​ണ്ട്​; യൂ​ട്യൂ​ബ് ചാ​ന​ലു​ള്ള​വ​രും കേ​ക്കു​ണ്ടാ​ക്കു​ന്ന​വ​രും' -വാ​ട്​​സ്​​​ആ​പ്പി​ലെ വെ​റു​മൊ​രു ട്രോ​ള​ല്ല, ഏ​റ​ക്കു​റെ യാ​ഥാ​ർ​ഥ്യം. സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പോ​ലെ മു​ക​ളി​ലേ​ക്കൊ​രു ക​ല്ലെ​റി​ഞ്ഞാ​ൽ വീ​ഴു​ന്ന​ത് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലു​ട​മ​യു​ടെ ത​ല​യി​ലാ​കും.

ലോ​ക്ഡൗ​ൺ ലോ​ക​ത്തെ വീ​ട​ക​ങ്ങ​ളി​ൽ ത​ള​ച്ച​പ്പോ​ൾ പ​ല ക​ഴി​വു​ക‍ളും സ​ർ​ഗ​ശേ​ഷി​ക​ളും പു​റ​ത്തു​വ​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ. ആ​ൺ, പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ന്ന പാ​ച​ക പ​രീ​ക്ഷ​ണ ചാ​ന​ലു​ക​ളാ​ണ് എ​ണ്ണ​ത്തി​ൽ മു​മ്പ​ൻ. ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന നി​ർ​മാ​ണം, വീ​ട്ടി​ലെ​യും അ​ടു​ക്ക​ള​യി​ലെ​യും നു​റു​ങ്ങ​റി​വു​ക​ൾ, ഫാ​ഷ​ൻ, സൗ​ന്ദ​ര്യ സം​ര​ക്ഷ​ണം, യാ​ത്ര, സം​ഗീ​തം, ഗാ​ർ​ഡ​നി​ങ്, ഷോ​പ്പി​ങ്, ഹോം ​ടൂ​ർ, വി​നോ​ദം തു​ട​ങ്ങി നി​ര​വ​ധി ചാ​ന​ലു​ക​ൾ ഇ​തി​ലു​ണ്ട്.

ഒ​രി​ക്ക​ലെ​ങ്കി​ലും ചാ​ന​ൽ തു​ട​ങ്ങി​യാ​ലോ എ​ന്നാ​ലോ​ചി​ക്കാ​ത്ത​വ​ർ വി​ര​ളം. ചാ​ന​ൽ തു​ട​ങ്ങി​യ​വ​രും തു​ട​ങ്ങാ​ൻ പോ​കു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്.

വി​ഷ​യം/ ആ​ശ​യം:

ഏ​തു വി​ഷ​യ​മാ​ണെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണം. ഒ​രു​പാ​ട് പേ​ർ ചെ​യ്ത​ത് പ​ക​ർ​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത്, മു​മ്പ് ചെ​യ്ത​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യാ​ലേ ആ​ളു​ക​ൾ​ക്ക് ഇ​ഷ്​​ട​പ്പെ​ടൂ. യൂ​ട്യൂ​ബി​ലെ ഹി​റ്റ് മേ​ക്കേ​ഴ്സി​ൽ പ​ല​രും വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും ഉ​ള്ള​ട​ക്ക​വും​കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

അ​വ​ത​ര​ണ ശൈ​ലി

ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​വ​ത​ര​ണ​ത്തി​ൽ പ്ര​ധാ​നം. സ്വ​ന്തം ശൈ​ലി​യി​ൽ ഒ​ഴു​ക്കോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സം​സാ​രി​ക്കു​ക. അ​ച്ച​ടി ഭാ​ഷ​യെ​ക്കാ​ൾ പ്രേ​ക്ഷ​ക​ർ​ക്കി​ഷ്​​ടം നാ​ട​ൻ സം​സാ​ര രീ​തി​യാ​വും. മ​ന​സ്സി​ലാ​കാ​ത്ത വാ​ക്കു​ക​ളോ പ്ര​യോ​ഗ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ മ​റ​ക്ക​രു​ത്. ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളു​ടെ/ വ​സ്തു​ക്ക​ളു​ടെ പേ​രും അ​ള​വും കൃ​ത്യ​മാ​യി പ​റ​യു​ക. വി​ഡി​യോ എ​ഡി​റ്റ് ചെ​യ്യു​മ്പോ​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി ചേ​ർ​ക്കു​ന്ന​തും ന​ന്ന്​​. അ​നാ​വ​ശ്യ കാ​ര്യം പ​റ​ഞ്ഞ് വി​ഡി​യോ​യു​ടെ ദൈ​ർ​ഘ്യം കൂ​ട്ടി​യാ​ൽ കാ​ണു​ന്ന​വ​ർ​ക്ക്​ മ​ടു​ക്കും. ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും ടി​പ്​​സും​ ന​ല്ല​തു​മാ​ണ്.

ബ്രാ​ൻ​ഡി​ങ് ആ​ൻ​ഡ്​ പ്ര​മോ​ഷ​ൻ

ആ​ക​ർ​ഷ​ക​മാ​യൊ​രു പേ​ര്​ പ്ര​ധാ​നം. നേ​ര​േ​ത്ത ഉ​ള്ള​താ​വാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. യൂ​ട്യൂ​ബി​ൽ സെ​ർ​ച് ചെ​യ്താ​ൽ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​വും. കു​ഞ്ഞു​പേ​രാ​ണെ​ങ്കി​ൽ ഓ​ർ​ക്കും. ഫോ​ണ്ട്, ഡിൈ​സ​നി​ങ് എ​ന്നി​വ മ​നോ​ഹ​ര​മാ​ക​ണം.

ഓ​രോ വി​ഡി​യോ​ക്കും ത​ല​ക്കെ​ട്ട് ന​ൽ​ക​ണം. വി​ഡി​യോ അ​പ്​​ലോ​ഡ് ചെ​യ്താ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ വാ​ട്​​സ്​​​ആ​പ്​ ഗ്രൂ​പ്പു​ക​ൾ, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ​വ​യും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ക്കാം.മി​ക്ക ചാ​ന​ലു​ക​ൾ​ക്കും നി​ര​വ​ധി വാ​ട്​​സ്​​​ആ​പ്​ ഗ്രൂ​പ്പു​ക​ളു​ണ്ട്. ക​മ​ൻ​റ് ബോ​ക്സി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​ക​ണം. അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​പ്പോ​ലെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ള​ണം.

സാ​ങ്കേ​തി​ക​ത

പ​ശ്ചാ​ത്ത​ല​ത്തി​നും സാ​ങ്കേ​തി​ക​ത​ക്കും പ​ല​രും പ്രാ​ധാ​ന്യം കൊ​ടു​ക്കാ​റി​ല്ല. ശ​ബ്​​ദ​ങ്ങ​ളോ ബ​ഹ​ള​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​ത്ത, വൃ​ത്തി​യും സു​ന്ദ​ര​വു​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം ചി​ത്രീ​ക​രി​ക്കാ​നും ശ​ബ്​​ദം ന​ൽ​കാ​നും.

അ​ടു​ക്ക​ള​യി​ലാ​ണെ​ങ്കി​ലും അ​ടു​ക്കും ചി​ട്ട​യും വേ​ണം. മൊ​ബൈ​ൽ ഫോ​ണി​ലാ​ണ് വി​ഡി​യോ ചെ​യ്യു​ന്ന​തെ​ങ്കി​ലും പ​ര​മാ​വ​ധി കൃ​ത്യ​ത​യും പൂ​ർ​ണ​ത​യും വേ​ണം. വി​ഡി​യോ കാ​മ​റ ഇ​ള​കാ​തി​രി​ക്കാ​ൻ ട്രൈ​പോ​ഡ്, മോ​ണോ​പോ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ സ​ഹാ​യം തേ​ടാം. എ​ഡി​റ്റി​ങ്ങി​ലും ശ്ര​ദ്ധി​ക്ക​ണം. ന​ല്ല സോ​ഫ്റ്റ്െ​വ​യ​ർ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി വൃ​ത്തി​യി​ലും ചു​രു​ക്കി​യും വെ​ട്ടി​ക്കൂ​ട്ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministerYouTube channel
Next Story