
80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് ഡോ. ഫസൽ ഗഫൂർ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. പാലോളി കമ്മിറ്റി ശിപാർശപ്രകാരം സ്കൂൾ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, മദ്രസ അധ്യാപകർക്കുള്ള സ്കോളർഷിപ്പ് (ഇത് യഥാർഥത്തിൽ സർക്കാർ ഫണ്ടല്ല), കോച്ചിങ് സെൻറുകൾ എന്നിവക്കാണ് ഫണ്ട് നീക്കിവെച്ചത്.
2015ലെ സർക്കാർ ഉത്തരവിൽ മറ്റു വിഭാഗങ്ങൾക്ക് 20 ശതമാനം കൊടുക്കണമെന്ന് കടന്നുകൂടിയത് എങ്ങനെയാണെന്ന് പരിശോധിക്കപ്പെടണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്ലിംകളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്? എം.ഇ.എസ് കേസിൽ കക്ഷിചേരുമെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.