നടക്കുന്നത് പരസ്യമായ 'ദുരഭിമാനക്കൊല' -കല്പറ്റ നാരായണൻ
text_fieldsകോഴിക്കോട് :ജനപിന്തുണയിൽ അഹങ്കരിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി, അതും പാവപ്പെട്ടവരുടെ ചെലവിൽ അധികാരത്തിലിരിക്കുന്ന ഒരു തൊഴിലാളിപ്പാർട്ടി പരസ്യമായി 'ദുരഭിമാനക്കൊല' നടത്തുന്ന കാഴ്ചയാണ് മലയാളികൾ ഒരു മാസക്കാലമായി കൺമുന്നിൽ കാണുന്നതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ. സംസ്ഥാന ത്തെ നീതിനിശ്ചയിക്കാനുള്ള അധികാരവും തങ്ങൾക്കുണ്ടെന്നാണെങ്കിൽ അതിനുള്ള അർഹത പ്രവൃത്തിയിലൂടെ തെളിയിക്കാനാവണം.
അതിനുള്ള അവസരങ്ങളിലൊന്നാണിവിടെ ദുരുപയോഗം ചെയ്യുന്നത്. നീതിയെ, ന്യായത്തെ ദുരഭിമാനത്തിനുവേണ്ടി കൊല്ലുന്ന ഈ സമീപനം അതിരുവിട്ടുപോവുന്നു. നീതിയോ, ന്യായമോ തങ്ങളുടെ പക്ഷത്തല്ല ആശവർക്കർമാരുടെ പക്ഷത്താണ് എന്നറിയാത്തവരല്ല ഭരണാധികാരികൾ.
സമരം ചെയ്യാനുള്ള അവകാശം അന്യായമനുഭവിക്കുന്ന ഏതു മനുഷ്യർക്കും ഉണ്ടാവാം എന്നവർ ധരിച്ചത് അത്ര വലിയ തെറ്റായിപ്പോയോ? ജനാധിപത്യവിരുദ്ധമായ യാതൊന്നും നാളിതുവരെ ആശവർക്കർമാരുടെ സമരത്തിൽക്കണ്ടിട്ടില്ല. ആവശ്യങ്ങളും ലക്ഷ്യങ്ങളും അങ്ങേയറ്റം അനിവാര്യവും നീതി യുക്തവും. ഈ സമരം പരാജയപ്പെട്ടാൽ ജയിക്കുന്നത് ഏകാധിപത്യവും അനീതി യുമായിരിക്കുമെന്ന് കല്പറ്റ നാരായണൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.