Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ശബരിമലയിൽ ഈഴവർക്കും...

'ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്​ലിംകൾക്കും മാത്രം അവകാശമുള്ളപ്പോൾ അവിടെ എൻ.എസ്​.എസിന് എന്ത്​ കാര്യം'

text_fields
bookmark_border
sabarimala
cancel

കൊല്ലം: ശബരിമലയിൽ ഈഴവർക്കും ക്ഷത്രിയർക്കും മുസ്​ലിംകൾക്കും മാത്രം അവകാശമുള്ളപ്പോൾ എൻ.എസ്​.എസിന് അവിടെ എന്ത്​ കാര്യമെന്ന്​ ഈഴവ മഹാജനസഭ.

സുപ്രീംകോടതി വിധിയനുസരിച്ച്​ വിശ്വാസികളായ എല്ലാ സ്​ത്രീകൾക്കും അവിടെ, പ്രായഭേദമന്യേ പ്രവേശനം നൽകണമെന്നും സഭ സംസ്​ഥാന സെക്ര​ട്ടേറിയറ്റ് ആവശ്യപ്പെട്ടു. പിണറായി സർക്കാറിെൻറ മുൻ തീരുമാനത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല. സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിരുന്നു.

ഇക്കാര്യത്തിൽ കാണിച്ച വിട്ടുവീഴ്ചയാണിപ്പോൾ എൻ.എസ്​.എസിനെപ്പോലുള്ള സവർണ വർഗീയ സംഘടനകൾ ​െതരഞ്ഞെടുപ്പ്​ കാലത്ത്​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉറഞ്ഞുതുള്ളാൻ കാരണമായത്. ഈ ജാതിക്കളി ഈഴവ-തീയ-മുസ്​ലിം സമുദായങ്ങൾ മനസ്സിലാക്കി പ്രതികരിക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ദേശീയ പ്രസിഡൻറ് എസ്​. സുവർണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്​ഥാന പ്രസിഡൻറ് ഡോ. എൻ. കുമരപ്പൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രബോധ് എസ്​. കണ്ടച്ചിറ, ദേശീയ വൈസ്​ പ്രസിഡൻറ്​ കെ.എസ്​. കുഞ്ഞുമോൻ, സംസ്​ഥാന ജനറൽ സെക്രട്ടറി അടൂർ എ.കെ. ശിവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimNSSSabarimala Newseazhava
News Summary - What does NSS matter in Sabarimala
Next Story