Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരീഅത്തുണ്ടാക്കിയ...

ശരീഅത്തുണ്ടാക്കിയ കൊസ്രാക്കൊള്ളികൾ എന്തൊക്കെയാണ്; ബഷീർ പറഞ്ഞതിങ്ങനെ

text_fields
bookmark_border
ശരീഅത്തുണ്ടാക്കിയ കൊസ്രാക്കൊള്ളികൾ എന്തൊക്കെയാണ്; ബഷീർ പറഞ്ഞതിങ്ങനെ
cancel
camera_alt

ബ​ഷീ​ർ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി വൈ​ലാ​ലി​ൽ വീ​ട്ടി​ൽ ന​ട​ന്ന യു​വ​സാ​ഹി​ത്യ ക്യാ​മ്പി​ന് ബ​ഷീ​റി​​ന്റെ ​​പ്രേ​മ​ലേ​ഖ​നം നോ​വ​ലി​ലെ ഭാ​ഗം വാ​യി​ച്ചു​കൊ​ണ്ട്

ഷാ​ഹി​ന ബ​ഷീ​ർ തു​ട​ക്കം കു​റി​ക്കു​ന്നു

കോ​ഴി​​ക്കോ​ട്: ''പ്രി​യ​പ്പെ​ട്ട സാ​റാ​മ്മേ, ജീ​വി​തം യൗ​വ​ന​തീ​ക്ഷ്ണ​വും ഹൃ​ദ​യം പ്രേ​മ​സു​ര​ഭി​ല​വു​മാ​യി​രി​ക്കു​ന്ന ഈ ​അ​സു​ല​ഭ​കാ​ല​ഘ​ട്ട​ത്തെ എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത്‌ എ​ങ്ങ​നെ വി​നി​യോ​ഗി​ക്കു​ന്നു? ഞാ​നാ​ണെ​ങ്കി​ല്‍... എ​ന്‍റെ ജീ​വി​ത​ത്തി​ലെ നി​മി​ഷ​ങ്ങ​ളോ​രോ​ന്നും സാ​റാ​മ്മ​യോ​ടു​ള്ള പ്രേ​മ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. സാ​റാ​മ്മ​യോ? ഗാ​ഢ​മാ​യി ചി​ന്തി​ച്ച് മ​ധു​രോ​ദാ​ര​മാ​യ ഒ​രു മ​റു​പ​ടി​യി​ല്‍ എ​ന്നെ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട്.

സാ​റാ​മ്മ​യു​ടെ കേ​ശ​വ​ന്‍ നാ​യ​ര്‍...''

സ​ദാ​ചാ​ര വി​രു​ദ്ധ​മെ​ന്ന് മു​ദ്ര​കു​ത്തി ഒ​രു​കാ​ല​ത്ത് തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച ബ​ഷീ​റി​ന്റെ 'പ്രേ​മ​ലേ​ഖ​നം' എ​ന്ന നോ​വ​ലി​ലെ പ്ര​ണ​യ​ഭ​രി​ത​മാ​യ ആ ​ക​ത്ത് മ​ക​ൾ ഷാ​ഹി​ന വാ​യി​ച്ചു. അ​തും പ​ല പ​ല ദേ​ശ​ങ്ങ​ളി​ൽ അ​നേ​ക​കാ​ലം അ​ല​ഞ്ഞു​തി​രി​ഞ്ഞു​ള്ള ഏ​കാ​ന്ത​വാ​സ​ങ്ങ​ൾ​ അ​വ​സാ​നി​പ്പി​ച്ച് ബ​ഷീ​ർ ബേ​പ്പൂ​രി​ന്റെ സു​ൽ​ത്താ​നാ​യി വാ​ണ വൈ​ലാ​ലി​ൽ വീ​ട്ടു​മു​റ്റ​ത്ത്. പ​ല ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ബ​ഷീ​ർ സാ​ഹി​ത്യ​ത്തോ​ടു​ള്ള ഇ​ഷ്ടം പേ​റി​യെ​ത്തി​യ യു​വ എ​ഴു​ത്തു​കാ​ർ അ​ത് കേ​ട്ടി​രു​ന്നു. അ​വ​ർ​ക്ക​റി​യേ​ണ്ടി​യി​രു​ന്ന​ത് ബ​ഷീ​ർ എ​ന്ന മ​നു​ഷ്യ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. അ​വ​രോ​ട് ബ​ഷീ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​പ​റ​ഞ്ഞ് മ​ക്ക​ളാ​യ ഷാ​ഹി​ന ബ​ഷീ​റും അ​നീ​സ് ബ​ഷീ​റും. ഒ​പ്പം മ​ല​യാ​ള ക​ഥാ​സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​രാ​യ ക​ഥാ​കൃ​ത്തു​ക്ക​ളും.

ബേ​പ്പൂ​രി​ൽ ന​ട​ന്നു​വ​രു​ന്ന ബ​ഷീ​ർ ഫെ​സ്റ്റി​ന്റെ മൂ​ന്നാം ദി​വ​സം വൈ​ലാ​ലി​ൽ വീ​ട്ടു​മു​റ്റ​ത്ത് ചേ​ർ​ന്ന യു​വ​സാ​ഹി​ത്യ ക്യാ​മ്പി​ലാ​യി​രു​ന്നു ബ​ഷീ​റി​നെ തേ​ടി കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് യു​വ എ​ഴു​ത്തു​കാ​ർ എ​ത്തി​യ​ത്. ബ​ഷീ​റി​ന്റെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങാ​തി​രി​ക്കു​ന്ന വൈ​ലാ​ലി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ആ ​വ​ലി​യ എ​ഴു​ത്തു​കാ​ര​ന്റെ അ​ദൃ​ശ്യ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പു​തു​ത​ല​മു​റ എ​ഴു​ത്തു​കാ​ർ പ​റ​ഞ്ഞു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഷീ​റി​ന്റെ '​പ്രേ​മ​ലേ​ഖ​നം' എ​ന്ന നോ​വ​ലി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ വാ​യി​ച്ചു​കൊ​ണ്ട് യു​വ​സാ​ഹി​ത്യ ക്യാ​മ്പി​ന് തു​ട​ക്കം കു​റി​ച്ച​ത് മ​ക​ൾ ഷാ​ഹി​ന​യാ​യി​രു​ന്നു. മ​ക​ൻ അ​നീ​സ് ബ​ഷീ​ർ ഓ​ർ​മ​ക​ളു​ടെ അ​റ​ക​ൾ തു​റ​ന്നു. ഇ​പ്പോ​ഴും ബ​ഷീ​റി​നെ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന മ​നു​ഷ്യ​ർ അ​ദ്ദേ​ഹം ഇ​വി​ടെ എ​വി​​ടെ​യോ ഉ​ള്ള​താ​യി തോ​ന്നി​പ്പി​ക്കു​ന്നു​വെ​ന്ന് അ​നീ​സ് പ​റ​ഞ്ഞു. അ​ശോ​ക​ൻ ച​രു​വി​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. അ​ബ്ദു​ൽ ഹ​ക്കീം സ്വാ​ഗ​തം പ​റ​ഞ്ഞു.

ന​മ്മു​ടെ മ​ണ്ണി​ൽ​നി​ന്ന് ലോ​ക​ത്തെ ഏ​തു സാ​ഹി​ത്യ​കാ​ര​നു​മൊ​പ്പം ഇ​രി​ക്കാ​ൻ പോ​ന്ന ഒ​രു എ​ഴു​ത്തു​കാ​ര​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന മ​ല​യാ​ളി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ബ​ഷീ​ർ എ​ന്ന് ക്യാ​മ്പ് ഡ​യ​റ​ക്ട​റും ക​ഥാ​കാ​ര​നു​മാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. പാ​റ​ക്ക​ട​വ് ബ​ഷീ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

'ഞാ​ന​റി​യു​ന്ന ബ​ഷീ​ർ' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ര​ച​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് സാ​ഹി​ത്യ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​ത്. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം ബേ​പ്പൂ​ർ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഇ.​എ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച അ​ശോ​ക​ൻ ച​രു​വി​ൽ ക്യാ​മ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി. എം. ​ഗി​രീ​ഷ് സ്വാ​ഗ​ത​വും കെ. ​സ​ജീ​വ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

'ആ ​കൈ​യൊ​പ്പ് നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു​...'

കോ​ഴി​ക്കോ​ട്: എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്കം. ശ​രീ​അ​ത്ത് വി​വാ​ദം ക​ത്തി നി​ൽ​ക്കു​ന്ന സ​മ​യം. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​നു​വേ​ണ്ടി എം.​എ​ൻ. കാ​ര​ശ്ശേ​രി ബ​ഷീ​റി​നെ അ​ഭി​മു​ഖം ന​ട​ത്തി 'ശ​രീ​അ​ത്തും കൊ​സ്രാ​ക്കൊ​ള്ളി​യും' എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ ​ലേ​ഖ​നം അ​ച്ച​ടി​ച്ച പേ​ജു​ക​ൾ നീ​ക്കം ചെ​യ്താ​യി​രു​ന്നു അ​ന്ന് ഖ​ത്ത​റി​ൽ അ​ത് വി​ത​ര​ണം ചെ​യ്ത​ത്. അ​ക്കാ​ല​ത്ത് ഖ​ത്ത​റി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ക​ഥാ​കൃ​ത്തു​കൂ​ടി​യാ​യ പി.​കെ. പാ​റ​ക്ക​ട​വ് അ​ഭി​മു​ഖം വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​വ​രം ബ​ഷീ​റി​നെ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചു. പ​ക്ഷേ, അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് കീ​റി മാ​റ്റി​യ അ​ഭി​മു​ഖ​ത്തി​ന്റെ ഓ​രോ പേ​ജി​ലും ബ​ഷീ​ന്റെ കൈ​യൊ​പ്പി​ട്ട മ​റു​പ​ടി​യാ​ണ് പാ​റ​ക്ക​ട​വി​നെ തേ​ടി​വ​ന്ന​ത്.

ബ​ഷീ​ർ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി വൈ​ലാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത യു​വ എ​ഴു​ത്തു​കാ​ർ​ക്കു മു​ന്നി​ൽ പാ​റ​ക്ക​ട​വ് ഇ​ന്നും നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ആ ​കൈ​യൊ​പ്പു പ​തി​ഞ്ഞ അ​ഭി​മു​ഖ​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി. 'ബ​ഷീ​ർ മ്യൂ​സി​യം ഉ​ണ്ടാ​ക്കി​യാ​ൽ​പോ​ലും ഈ ​നി​ധി ആ​ർ​ക്കും ത​രി​ല്ല' എ​ന്നു​കൂ​ടി പാ​റ​ക്ക​ട​വ് ഓ​ർ​മി​പ്പി​ച്ചു. ജ​യി​ലി​ൽ കി​ട​ന്നും ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ കി​ട​ന്നും സാ​ഹി​ത്യ​ര​ച​ന ന​ട​ത്തി​യ ലോ​ക​ത്തി​ലെ അ​പൂ​ർ​വ എ​ഴു​ത്തു​കാ​ര​നാ​ണ് ബ​ഷീ​റെ​ന്നും പാ​റ​ക്ക​ട​വ് അ​നു​സ്മ​രി​ച്ചു.

Show Full Article
TAGS:Shariah vaikom muhammed basheer 
News Summary - What are the conspiracies made in Sharia; As Basheer said
Next Story