Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
whale
cancel
Homechevron_rightNewschevron_rightKeralachevron_rightതീരമേഖലയിൽ തിമിംഗല...

തീരമേഖലയിൽ തിമിംഗല വേട്ടസംഘം സജീവം; കേസെടുക്കാൻ അധികാരം വനംവകുപ്പിന്​!

text_fields
bookmark_border

കോഴിക്കോട്​: തീരമേഖലയിൽ തിമിംഗല വേട്ടക്കാർ സജീവം. മീൻപിടിത്തത്തി​‍െൻറ മറവിൽ അയൽ സംസ്​ഥാനങ്ങളിൽനിന്ന്​ അനധികൃത വള്ളങ്ങളിൽ എത്തിയാണ്​ കേരള തീരത്ത്​ തിമിംഗല മാഫിയയുടെ പ്രവർത്തനം. മത്സ്യത്തൊഴിലാളികളുടെ ​ജാഗ്രതയിൽ പിടിക്കപ്പെട്ടാൽ ഉന്നതരുടെ ഇടപെടലിലൂടെ പിഴയടച്ച്​ ഇവർ പുറത്തിറങ്ങി വള്ളങ്ങളുമായി തിരിച്ചുപോവുകുയും ചെയ്യും.

കഴിഞ്ഞദിവസം രണ്ട്​ വള്ളങ്ങളിലായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറുപേരെ ബേപ്പൂർ കോസ്​റ്റൽ പൊലീസ്​ പിടികൂടിയിരുന്നു. പുറംകടലിൽ കണവ, ഒക്​ടോപസ്​, മുരു, അയക്കൂറ തുടങ്ങിയ മത്സ്യങ്ങളെ പിടികൂടുകയാണ്​ ലക്ഷ്യമെന്ന രീതിയിൽ കേസ്​ ഒതുക്കുകയാണ്​ പൊലീസും ഫിഷറീസ്​ വകു​പ്പുമെന്ന്​ മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. തിമിംഗലവും ഡോൾഫിനുമെല്ലാം ഇവരുടെ ക്രൂരതക്ക്​ ഇരയാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.

മണൽനിറച്ച പ്ലാസ്​റ്റിക്​ ചാക്കുകൾ, നിരവധി പ്ലാസ്​റ്റിക്​ കുപ്പികൾ എന്നിവ ഇവരിൽനിന്ന്​ പിടികൂടിയിരുന്നു. കടലിൽ നിക്ഷേപിക്കുന്ന ഇത്തരം സാധനങ്ങൾ ഭക്ഷിക്കുന്ന തിമിംഗലം അടക്കമുള്ളവ ചത്തുപൊങ്ങും. വിപണിയിൽ കോടികൾ വിലവരുന്ന തിമിംഗല വിസർജ്യവും നെയ്യും ആന്തരികാവയവങ്ങളുമാണ്​ ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്​.

കേരള ഫിഷിങ്​ മറൈൻ റെഗുലേഷൻ ആക്​ട്​ പ്രകാരമാണ്​ കോസ്​റ്റൽ പൊലീസ്​ ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നത്​. ഫിഷറീസ്​ ​െഡപ്യൂട്ടി ഡയറക്​ടർക്ക്​ പിഴ ഈടാക്കി വിട്ടയക്കാവുന്ന വകുപ്പ്​ മാത്രമാണിത്​. തിമിംഗലം, ഡോൾഫിൽ പോലുള്ളവ വൈൽഡ്​ ആനിമൽ ആക്​ടിൽ വരുന്നതാണെന്നാണ്​ ഫിഷറീസ്​ വകുപ്പി​‍െൻറ വാദം.

ഈ വകുപ്പിൽ കേസെടുക്കാൻ വനം വകുപ്പിനാണ്​ അധികാരം. വനം വകുപ്പിനാക​ട്ടെ, കടലിൽ പോകാനുമാകില്ല. വകുപ്പുകൾ പരസ്​പരം തട്ടിക്കളിക്കു​േമ്പാൾ നശിക്കുന്നത്​ കടലി​‍െൻറ ആവാസവ്യവസ്​ഥയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Whale hunting
News Summary - Whale hunting active in coastal areas; Forest department has the power to register a case!
Next Story